"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

ശൂദ്ര - ക്രിമിനല്‍ - പ്രാകൃത - വര്‍ഗങ്ങളെ ഒരുമിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 137, 138)

മൂന്നുകൂട്ടരേയും (ശൂദ്ര - ക്രിമിനല്‍ - പ്രാകൃത വര്‍ഗങ്ങള്‍) ഒരുമിപ്പിക്കാനുള്ള ശ്രമം വേറേയും നടക്കുകയുണ്ടായി. തൊഴിലാളി നേതാക്കള്‍, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാര്‍, അങ്ങനെ ഒരു ശ്രമം നടത്തുകയുണ്ടായി. സമുദായം ഏതായിരുന്നാലും തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യം സമാനമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. തൊഴിലാളികളില്‍ അവബോധവും ഐക്യവും വളര്‍ത്തിയെടു ത്താല്‍, സംഘടിതശക്തിയുടെ അപാരമായ ശക്തിയുപയോഗിച്ച് സാമ്പത്തിക സംവിധാനത്തെ തകിടംമറിക്കാം. സാമ്പത്തിക സംവിധാനത്തെ തകിടം മറിക്കാന്‍ കഴിഞ്ഞാല്‍, ഹിന്ദുക്കളുടെ സാമൂഹിക സംവിധാനം താനേ തകര്‍ന്ന് തരിപ്പണമാകും. ഇതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നിട്ട് എന്തുണ്ടായി? ഐക്യദാര്‍ഢ്യം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.