"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

ജാതിഹിന്ദുക്കള്‍ക്ക് പാപമായിരുന്നത് അസ്പൃശ്യര്‍ക്ക് അടിമത്തമായിരുന്നു എന്ന് ഗാന്ധി തിരിച്ചറിഞ്ഞില്ല...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 10. പേജ് 218)

ജാതിഹിന്ദുക്കള്‍ക്ക് പാപമായിരുന്നത് അസ്പൃശ്യര്‍ക്ക് അടിമത്ത മായിരുന്നു എന്ന് അദ്ദേഹം കണ്ടില്ല. പാപം ചെയ്തയാള്‍ പ്രായശ്ചിത്തം ചെയ്യാന്‍ ബാധ്യസ്ഥനായിരുന്നു എങ്കില്‍, അടിമക്ക് തന്റെ ബന്ധനം തകര്‍ക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയും, അയാളുടെ ജാതിയോ വംശമോ എന്തുമാകട്ടെ, അടിമയെ സഹായിക്കാന്‍ ബാധ്യസ്ഥനായിരുന്നു. അടിമയുടെ സമരത്തില്‍ സ്വതന്ത്രമായി പങ്കുചേരാമായിരുന്നു. ഖിലാഫത്ത് പ്രശ്‌നം സംബന്ധിച്ച് മി. ഗാന്ധി സ്വീകരിച്ച നിലപാടും ഇതുതന്നെയായിരുന്നു. മുസല്‍മാന്‍ ഖിലാഫത്തും തുര്‍ക്കിയുടെ അഖണ്ഡതയും ആവശ്യപ്പെട്ടു. ഏറ്റവും ദുസ്സാധ്യമായിരുന്ന 



ആവശ്യമായിരുന്ന തുര്‍ക്കിയുടെ പ്രാദേശിക അഖണ്ഡത. കാരണം അതില്‍ അറബികളെ തുര്‍ക്കികള്‍ കീഴടക്കുന്ന പ്രശ്‌നം അടങ്ങിയിരിക്കുന്നു. എന്നിട്ടും മുസല്‍മാന്‍ അതിന് നിര്‍ബന്ധം പിടിക്കുകയും ദുസ്സാധ്യമായ ഈ ആവശ്യത്തെ പിന്തുണക്കുന്നതിന് മി. ഗാന്ധി മുഴുവന്‍ കോണ്‍ഗ്രസ്സിനേയും ഹിന്ദുക്കളേയും വശപ്പെടുത്തുകയും ചെയ്തു. തുര്‍ക്കികളുടെ പ്രാദേശിക അഖണ്ഡതക്കുവേണ്ടി യുദ്ധം ചെയ്യേണ്ടത് തങ്ങളുടെ മതപരമായ കര്‍ത്തവ്യമാണെന്ന് മുുസല്‍മാന്‍ കതുതുന്നു എങ്കില്‍, അവരെ സഹായിക്കേണ്ടത് ഹിന്ദുക്കളുടെ ബാധ്യതയാണെന്ന് മി. ഗാന്ധി വാദിച്ചു.