"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 14, ബുധനാഴ്‌ച

വിഘടിത മനുഷ്യരെ അസ്പൃശ്യരായി കണക്കാക്കാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സ്മ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 81)

ഒരു പരികല്പനയെ ആധാരമാക്കി ഈ ശത്രുതക്ക് വിശദീകരണം നല്കാന്‍ കഴിയും. വിഘടിത മനുഷ്യര്‍ ബുദ്ധമതാനുയായികളായിരുന്നു എന്നതാണത്. അതുകൊണ്ടാണ് അവര്‍ ബ്രാഹ്മണരെ പൂജിക്കാതിരുന്നത്; അതുകൊണ്ടാണ് അവര്‍ ബ്രാഹ്മണരെ പുരോഹിതരായി നിയോഗിക്കാതി രുന്നത്; അതുകൊണ്ടാണ് അവര്‍ ബ്രാഹ്മണരെ അശുദ്ധരായി കരുതിയത്. അതേസമയം, മറുവശത്ത്, ബ്രാഹ്മണര്‍ക്ക് വിഘടിതമനുഷ്യരോട് വിരോധമുണ്ടായത് അവര്‍ ബുദ്ധമതാനുയാ യികളായിരുന്നതുകൊണ്ടാണ്; അവര്‍ വിഘടിതമനുഷ്യര്‍ക്കെതിരെ അവജ്ഞയും വിദ്വേഷവും പ്രചരിപ്പിച്ചു; തത്ഫലമായി, വിഘടിത മനുഷ്യര്‍ അസ്പൃശ്യരായി കണക്കാക്കപ്പെട്ടു.