"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിനെതിരെയുണ്ടാകുന്ന സാമൂഹികമായ ഒരുതരം മനംപിരട്ടലാണ് അസ്പൃശ്യത...!!!അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 143)

വിഘടിതമനുഷ്യര്‍ എന്നുമുതലാണ് അസ്പൃശ്യ സമുദായമായി ഗണിക്കപ്പെട്ടു തുടങ്ങിയത്? ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിനെതിരെയുണ്ടാകുന്ന സാമൂഹികമായ ഒരുതരം മനംപിരട്ടലാണ് അസ്പൃശ്യത. സാമൂഹിക മനശാസ്ത്രത്തിന്റെ ഉപോത്പന്നമായ അത് രൂപവും ആകൃതിയുമാര്‍ജിക്കാന്‍ കുറേക്കാലമെടുത്തിരിക്കും; മിക്കവാറും ഒരു കൈപ്പത്തിയേക്കാള്‍ വലുപ്പക്കൂടുതലില്ലാത്ത മേഘശകലംപോലെ തുടങ്ങുകയും ഇന്നുനാം കാണുന്നതുപോലെ സര്‍വവ്യാപിയായ അതിന്റെ അന്തിമരൂപം പ്രാപിക്കുന്നതുവരെ വളരുകയും ചെയ്ത ആ പ്രിഭാസത്തിന്റെ ഉത്ഭവകാലം നിര്‍ണയിക്കുന്നതിന് തുനിഞ്ഞിറങ്ങാന്‍ ആര്‍ക്കും സാധ്യമല്ല. അസ്പൃശ്യതയുടെ വിത്തുവിതക്കപ്പെട്ടത് എന്നായിരിക്കുമെന്ന് പറയാന്‍ കഴിയുമോ? 

കൃത്യമായ കാലം നിര്‍ണയിക്കുക അസാധ്യമാണ്. പക്ഷെ ഏകദേശകാലം നിര്‍ണയിക്കാന്‍ കഴിയും. ഇതിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത്, അസ്പൃശ്യത നിലവിലില്ലാതിരുന്ന ഉയര്‍ന്ന കാലപരിധിയും അത് പ്രാബല്യത്തില്‍ വന്ന താഴ്ന്ന കാലപരിധിയും നിര്‍ണയിച്ചുതുടങ്ങുകയാണ്.