"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 28, ബുധനാഴ്‌ച

ഗാന്ധിയും വല്ലഭായി പട്ടേലും അസ്പൃശ്യരോട് ചെയ്ത ചതികളില്‍ ഒന്ന്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 50)

ഈ സംഭവത്തിലെ വിചിത്രമായ ഭാഗം, മിസ്റ്റര്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പിണിയാളായ സര്‍ദാര്‍ വല്ലഭായി പട്ടേലും വഹിച്ച പങ്കാണ്. കവിതയിലെ ജാതിഹിന്ദുക്കള്‍ അസ്പൃശ്യരുടെമേല്‍ അഴിച്ചുവിട്ട ക്രൂരതകളേയും അടിച്ചമര്‍ത്തലുകളേയുംകുറിച്ച് നല്ലപോലെ അറിയാവുന്ന ആളായിരുന്നു മി. ഗാന്ധി. അദ്ദേഹം അസ്പൃശ്യരെ ഉപദേശിച്ചത് ഗ്രാമംവിട്ടുപോകാനാണ്. തെമ്മാടികളെ കസ്റ്റഡിയിലെടുത്ത് നീതിന്യായക്കോടതി മുമ്പാകെ ഹാജരാക്ക ണമെന്ന് നിര്‍ദ്ദേശിക്കുകപോലും അദ്ദേഹം ചെയ്തില്ല. അദ്ദേഹത്തി 



ന്റെ പിണിയാള്‍ മി. വല്ലഭായ് പട്ടേല്‍ വഹിച്ച പങ്കാണ് കൂടുതല്‍ വിചിത്രം. അസ്പൃശ്യരെ ഉപദേശിക്കരുതെന്ന് ജാതിഹിന്ദുക്കളെ പ്രേരിപ്പിക്കാന്‍ അദ്ദേഹം കവിത ഗ്രാമത്തിലേക്ക് പോയി. പക്ഷെ അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ പോലും ജാതിഹിന്ദുക്കള്‍ തയാറായില്ല. എന്നിട്ടും ജാതിഹിന്ദുക്കളെ കസ്റ്റഡിയിലെടുത്ത് കോടതിമുമ്പാകെ ഹാജരാക്കി ശിക്ഷാനടപടികളെടുക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. അദ്ദേഹത്തിന്റെ എതിര്‍പ്പ് അവഗണി ച്ചുകൊണ്ട് അസ്പൃശ്യര്‍ ജാതിഹിന്ദുക്കള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്തു. ഒടുവില്‍ ജാതിഹിന്ദുക്കള്‍ക്കെതിരെ കൊടുത്ത പരാതി പിന്‍വലിക്കാന്‍ അദ്ദേഹം അസ്പൃശ്യരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. മേലാല്‍ ജാതിഹിന്ദുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാകുകയില്ലെന്ന് ഒരു ധാരണയുണ്ടായതായി വരുത്തിത്തീര്‍ത്തു അദ്ദേഹം. ഇങ്ങനെ ഒരു ധാരണ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ. അസ്പൃശ്യര്‍ സഹിച്ചതുമാത്രം ബാക്കിയായി എന്നതായിരുന്നു ആത്യന്തികഫലം. മി. ഗാന്ധിയുടെ സുഹൃത്ത് മി. വല്ലഭായി പട്ടേലിന്റെ സഹായത്തോടെ അസ്പൃശ്യരോട് ക്രൂരത കാണിച്ചവര്‍ രക്ഷപ്പെടുകയും ചെയ്തു.