"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

അസ്പൃശ്യര്‍ ചെയ്യേണ്ട രണ്ടാമത്തെ കാര്യം അധികാരത്തിനുവേണ്ടി അധ്വാനിക്കുക എന്നതാണ്...! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 328)

അധികാരത്തിനുവേണ്ടി കഠിനമായി അധ്വനിക്കുകയാണ് അസ്പൃശ്യര്‍ ചെയ്യേണ്ട രണ്ടാമത്തെ കാര്യം. ഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ യഥാര്‍ത്ഥത്തില്‍ ഒരു താത്പര്യസംഘട്ടനം ഉണ്ടെന്നുള്ളകാര്യം വിസ്മരിക്കരുത്. യുക്തിബോധം സംഘട്ടനത്തിന്റെ കാഠിന്യം കുറച്ചേക്കാമെങ്കിലും, അത്തരം സംഘട്ടനത്തിന്റെ ആവശ്യകതയെ ഒരിക്കലും ഒഴിവാക്കാനാവില്ല. അധികാരമാണ് ഒരാള്‍ക്ക് മറ്റൊരാളുടെമേല്‍ അധീശത്വം സ്ഥാപിക്കാന്‍ താത്പര്യം ജനിപ്പിക്കുന്നത്. അപ്പോള്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം വേണ്ടിയിരിക്കുന്നു. അധികാരത്തിന്റെ പ്രയോഗം എങ്ങനെ ധാര്‍മികമാക്കാമെന്ന പ്രശ്‌നം ഉയര്‍ന്നുവന്നേക്കാം. പക്ഷെ ഒരു കാര്യം വിസ്മരിക്കരുത്. ഒരുവശത്ത് അധികാരമില്ലാതെ മറുവശത്തെ അധികാരം തകര്‍ക്കാനാവില്ല. അധികാരം സാമ്പത്തികമാകാം, രാഷ്ട്രീയമാകാം. പട്ടാളാധികാരം ഇന്ന് അധികാരമേയല്ല. കാരണം അത് സ്വതന്ത്ര അധികാരമല്ല.