"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

അസ്പൃശ്യന് എങ്ങനെ ഹിന്ദുമതത്തില്‍ തുടരാന്‍ കഴിയും? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. 344)

ഒരു മനുഷ്യജീവിയുടെ അധപ്പതനത്തിന്റെ അങ്ങേയറ്റത്തെ കയമാണ് അയിത്തം. പാവപ്പെട്ടവനാവുകയെന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഒരു അസ്പൃശ്യനായി പിറക്കുന്നതുപോലെ അത്രക്ക് നിര്‍ഭാഗ്യകരമല്ല. പാവപ്പെട്ടവന് അഭിമാനംകൊള്ളാം. അസ്പൃശ്യന് അതിനാവില്ല. ദരിദ്രനായി കണക്കാക്കപ്പെടുന്നത് അയോഗ്യതയാണ്. എന്നാല്‍ അസ്പൃശ്യന്റെ അയോഗ്യത ദരിദ്രനില്ല. ദരിദ്രന് തന്റെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ന്നുവരാന്‍ കഴിയും, അസ്പൃശ്യന് കഴിയില്ല. സുഖകരമല്ലാത്ത ഏര്‍പ്പാടാണ് കഷ്ടതയനുഭവിക്കുകയെന്നത്. എന്നാല്‍ ഒരു അസ്പൃശ്യനാകുക എന്നതുപോലെ അത്രക്ക് സുഖകരമല്ല അത്. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് എന്നെങ്കിലും അതില്‍നിന്ന് മോചനമുണ്ടാകും. എന്നാല്‍ അസ്പൃശ്യന് ഈ അവസ്ഥ ആശിക്കാനേ കഴിയില്ല. പ്രതിഷേധമില്ലാതെ സഹിക്കുക അല്ലെങ്കില്‍, സാധുവായിരിക്കുക എന്നത് മോശമാണ്. എന്നാല്‍ ഒരസ്പൃശ്യനാകുക എന്നതുപോലെ അത്രക്ക് മോശമല്ല. സാധുക്കളായവര്‍ക്ക് കുറഞ്ഞപക്ഷം കരുത്തന്മാരാകാന്ങ്കിലും കഴിയും. അസ്പൃശ്യര്‍ക്ക് അതും പ്രത്യാശിക്കാനാവില്ല.