"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

അസ്പൃശ്യരും ഹിന്ദുക്കളും ഒരേജനതയല്ല.....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10 പേജ് 159, 160)

ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത പ്രഥമവും പ്രധാനവുമായ കാര്യം അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള കര്‍ക്കശമായ വേര്‍തിരിവാണ്. ഓരോ ഗ്രാമത്തിലും രണ്ടു ഭാഗങ്ങളുണ്ട്. അസ്പൃശ്യരുടെ താമസസ്ഥലവും ഹിന്ദുക്കളുടെ താമസസ്ഥലവും. ഭൂമിശാസ്ത്രപമായിത്തന്നെ ഇരുകൂട്ടരും വിഭജിക്കപ്പെട്ടിരിക്കുന്നു. ഇരുകൂട്ടരുടേയും വാസസ്ഥലങ്ങള്‍ക്കു തമ്മില്‍ ഗണ്യമായ അകലമുണ്ട്. യാതൊരു കാരണവശാലും അവര്‍ തമ്മില്‍ സാമീപ്യമോ ചര്‍ച്ചയോ ഇല്ല. അസ്പൃശ്യരുടെ വാസസ്ഥലങ്ങള്‍ക്ക് മഹര്‍വാഡ, മംഗവാഡ, ചംറോട്ടി, ഖായ്കാന എന്നിങ്ങനെ വ്യതിരിക്തമായ നാമധേയങ്ങളുണ്ട്. റവന്യൂ ഭരണത്തിനോ തപാല്‍ വിനിമയത്തിനോ വേണ്ടി അസ്പൃശ്യരുടെ വാസസ്ഥലങ്ങള്‍ ഗ്രാമത്തില്‍ ഉള്‍പ്പെട്ടതായി കമക്കാക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ 



ഗ്രാമത്തില്‍നിന്ന് വേര്‍പെട്ടാണ് സ്ഥിതിചെയ്യുന്നത്. ഹിന്ദുവായ ഒരു ഗ്രാമവാസി തന്റെ ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ അര്‍ത്ഥമാക്കുന്നത് ജാതിഹിന്ദുക്കളായ ഗ്രാമവാസികള്‍ എന്നാണ്. അതുപോലെതന്നെ അസ്പൃശ്യനായ ഒരു ഗ്രാമവാസി ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ അര്‍ത്ഥമാക്കുന്നത് അസ്പൃശ്യരും അവരുടെ വാസസ്ഥലവും ഒഴികെ എന്നാണ്. അങ്ങനെ, ഓരോ ഗ്രാമത്തിലും സ്പൃശ്യരും അസ്പൃശ്യരും രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി നിലകൊള്ളുന്നു. അവര്‍ക്കിടയില്‍ പൊതുവായി ഒന്നുമില്ല. അവര്‍ ഒരു ജനതയല്ല. ആദ്യമായി ശ്രദ്ധിക്കാനുള്ളത് ഈ വസ്തുതയാണ്.