"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 20, ചൊവ്വാഴ്ച

നിയമം എന്നാല്‍ എന്താണ്...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 153)

നിയമമെന്നത് വ്യക്തിയുടേയോ വ്യക്തികളുടെ കൂട്ടത്തിന്റേയോ ആജ്ഞയല്ല. പരിവര്‍ത്തനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ നിര്‍ദ്ദേശമാണ് നിയമം. അതായത്, നിയമം ആദരിക്കപ്പെടണമെ ങ്കില്‍, അത് സര്‍വരുടേയും അംഗീകാരത്തോടെ നിര്‍മിക്കണം. യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണം. സാമൂഹിക വിഭജനം സമൂഹനന്മക്ക് ഒഴിച്ചുകൂടാ നാവാത്തതാണെങ്കില്‍, അത്തരം വിഭജനം ജന്മത്തിന്റെ അടിസ്ഥാ നത്തിലായിരിക്കരുത്, മൂല്യത്തിന്റെ അടിസ്ഥാനത്തിലായി രിക്കണം. ഹൈന്ദവജാതിസമ്പ്രദായം സമൂഹത്തിന് ദോഷകരമാണ്. അത് ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അതിന് ജനങ്ങളുടെ യാതൊരുവിധ അംഗീകാരവുമില്ല.