"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

വെളിപാടുമതങ്ങള്‍ മാത്രമാണ് ശരിയെന്നുള്ള അവകാശവാദത്തെ താരതമ്യശാസ്ത്രം എങ്ങനെയാണ് തകര്‍ത്തുകളഞ്ഞത്?



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 337)

ഹിന്ദുമതത്തിന്റെ മേന്മകളെന്തൊക്കെയാണെന്ന് പരിശോധിക്കുന്നതില്‍ നിന്ന് ഹിന്ദുക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്, രണ്ടാമത്തെ എതിര്‍വാദം ഉന്നയിക്കുന്നതിലൂടെ മതംമാറ്റം സംബന്ധിച്ച വിവാദത്തില്‍ ഹിന്ദുമതത്തിന് എന്താണ് കുഴപ്പമെന്ന് ചോദിച്ച് അസ്പൃശ്യനെ വെല്ലുവിളിക്കാന്‍ ഒരൊറ്റ ഹിന്ദുവിനും ധൈര്യമുണ്ടായില്ല എന്നത് അസാധാരണമായ ഒരു സംഗതിയാണ്. താരതമ്യശാസ്ത്രം ഉണ്ടാക്കിയ മനോഭാവത്തിന്റെ തണലില്‍ ഹിന്ദുക്കള്‍ അഭയം തേടുകയാണ്. വെളിപാടിന്റെ ഫലമായി ഉണ്ടാകാത്ത മതങ്ങളെല്ലാം കാപട്യങ്ങളാണെന്നും വെളിപാടുമതങ്ങള്‍ മാത്രമാണ് ശരിയെന്നുമുള്ള അവകാശവാദം താരതമ്യശാസ്ത്രം തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥ മതത്തെ കപടമതത്തില്‍ നിന്ന് വേര്‍തിരിച്ചറിയുന്ന തിന് വെളിപാട് ഒരു മാനദണ്ഡമായി അംഗീകരിച്ചത് ഏറെ സ്വേച്ഛാപരവും ചപലവുമായിരുന്നു. ഇക്കാര്യത്തില്‍ താരതമ്യമതശാസ്ത്രം അനുഷ്ഠിച്ച സേവനം മഹത്തരമായിരുന്നു. എന്നാല്‍ എല്ലാമതങ്ങളും നല്ലതാണെന്നും അവ തമ്മില്‍ വിവേചനം കല്പിക്കുന്നതില്‍ പ്രയോജനമില്ലെന്നുമുള്ള പൊതുവായ ഒരു ധാരണ താരതമ്യശാസ്ത്രം ഉണ്ടാക്കിയിട്ടുണ്ട്. ഇത് അതിനൊരു അപകീര്‍ത്തിയാണെന്ന് പറയേണ്ടിയിരിക്കുന്നു.