"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 15, വ്യാഴാഴ്‌ച

വിഘടിതമനുഷ്യര്‍ ബുദ്ധമതാനുയായികളായിരുന്നുവെന്നതും അസ്പൃശ്യതക്ക് കാരണമായി...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 86)

അസ്പൃശ്യതയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നാം സ്വീകരിച്ച പുതിയ സമീപനം, അസ്പൃശ്യതയുടെ ഉത്ഭവത്തിന്റെ രണ്ടു സ്രോതസ്സുകള്‍ മുകളില്‍ കൊണ്ടുവന്നിരിക്കുന്നു. ഒന്ന്, ബുദ്ധമതാനുയായികള്‍ക്കെതിരായി ബ്രാഹ്മണര്‍ പ്രചരിപ്പിച്ച അറപ്പിന്റേയും വെറുപ്പിന്റേയും പൊതുവായ അന്തരീക്ഷമാകുന്നു; വിഘടിതമനുഷ്യര്‍ നിലനിര്‍ത്തിയ ഗോമാംസഭക്ഷണ സ്വഭാവമാണ് രണ്ടാമത്തേത്. നാം പറഞ്ഞുകഴിഞ്ഞതുപോലെ അസ്പൃശ്യതയുടെ കളങ്കം വിഘടിതമനുഷ്യരുടെമേല്‍ ഒട്ടിപ്പിടിച്ചതിന് വിശദീകരണം നല്കാന്‍ ആദ്യത്തെ പിരസ്ഥിതി പര്യാപ്തമാവുകയില്ല. എന്തുകൊണ്ടെന്നാല്‍, ബുദ്ധമതാനുയായികള്‍ക്കെതിരെ ബ്രാഹ്മണര്‍ പ്രചരിപ്പിച്ച അറപ്പും വെറുപ്പും വളരെയേറെ സാമാന്യ സ്വഭാവത്തോടുകാടിയതായിരുന്നു; അത് വിഘടിതമനുഷ്യരെ മാത്രമല്ല, പിന്നെയോ, എല്ലാ ബുദ്ധമതാനുയായികളേയും ബാധിക്കുകയും ചെയ്തു.



അപ്പോള്‍, വിഘടിതമനുഷ്യര്‍ മാത്രം അസ്പൃശ്യരായിത്തീര്‍ന്നതിനു കാരണം, അവര്‍ ബുദ്ധമതാനുയായികളായിരുന്നതിനു പുറമേ ഗോമാംസം ഭക്ഷിക്കുന്ന സ്വഭാവം നിലനിര്‍ത്തുകകൂടി ചെയ്തതാണ്; ഇത് ബ്രാഹ്മണമര്‍ക്ക് കൂടുതല്‍ കോപമുണ്ടാക്കാന്‍ ഹേതുവായിത്തീര്‍ന്നു; അവര്‍ പശുവിനോട് അവര്‍ക്കുണ്ടായ പുത്തന്‍ സ്‌നേഹവും ബഹുമാനവും അതിന്റെ യുക്തിയുക്തമായ പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. അതുകൊണ്ട്, വിഘടിതമനുഷ്യര്‍ ബുദ്ധമതാനുയായികളായിരുന്നുവെന്ന കാരണത്താല്‍ അറപ്പിനും വെറുപ്പിനും പാത്രങ്ങളായെങ്കിലും, അവരുടെ അസ്പൃശ്യതക്ക് മുഖ്യകാരണം ഗോമാംസഭക്ഷണമായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം.