"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

ഹിന്ദുമതത്തിലെ അനീതിയെക്കുറിച്ച് അസ്പൃശ്യര്‍ മറക്കാന്‍ പാടില്ലാത്ത രണ്ടുകാര്യങ്ങള്‍...! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326, 327)

രണ്ടുകാര്യങ്ങള്‍ അസ്പൃശ്യര്‍ മറക്കാതിരിക്കണം. ഹിന്ദുമതം സാമൂഹികനീതി കൈവരുത്താനുള്ള ദൗത്യം നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വ്യര്‍ത്ഥമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. ക്രിസ്തുമതത്തിനോ ഇസ്ലാംമതത്തിനോ ബുദ്ധമതത്തിനോ അതിന് കഴിഞ്ഞേക്കും. ഹിന്ദുമതം തന്നെ അസ്പൃശ്യരോടുള്ള അസമത്വത്തിന്റേയും അനീതിയുടേയും സാക്ഷാത്കാരമാണ്. അതിനെ സംബന്ധിച്ചിടത്തോളം നീതിയുടെ സുവിശേഷം പ്രഘോഷണം ചെയ്യുകയെന്നാല്‍, സ്വന്തം സത്തക്കെതിരെ നീങ്ങുകയെന്നാണ്. ഇതിനുവേണ്ടി പ്രത്യാശിക്കുയെന്നാല്‍, അത്യത്ഭുതമുണ്ടാകാന്‍ പ്രത്യാശിക്കുകയെന്നാണ്. സാമൂഹികനീതി കൈവരിക്കാന്‍ ഹിന്ദുമതത്തിന് കഴിയുമെന്ന് സങ്കല്പ്പിച്ചാല്‍ത്തന്നെ അതിന് അങ്ങനെചെയ്യാന്‍ കഴിയില്ല എന്നതാണ് രണ്ടാമത്തെ കാര്യം. അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള സാമൂഹികമായ തടസ്സം കേവലം ഹിന്ദുക്കള്‍ തമ്മിലുള്ള സാമൂഹികമായ തടസ്സത്തേക്കാള്‍ അന്ത്യന്തം വ്യാപകമായിട്ടുള്ളതാണ്. ഒരു രാഷ്ടത്തിനകത്തോ ഒരു സമുദായത്തിനകത്തോ മാത്രം എത്രതന്നെ ഫലപ്രദമായിരുന്നാലും തടസ്സങ്ങള്‍ നീക്കം ചെയ്ത് ആളുകളെത്തമ്മില്‍ ഒരുമിപ്പിക്കുന്ന കാര്യത്തില്‍ അതു തികച്ചും ദുര്‍ബലമാണ്.