"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 18, ഞായറാഴ്‌ച

അടിമ യജമാനന്റെ വിലമതിക്കാനാവാത്ത സ്വത്താണ്; എന്നാല്‍ അസ്പൃശ്യന്‍ സവര്‍ണന്റെ സ്വത്തല്ല...!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 18, 19)

അടിമത്തം നിലവിലുള്ള അസ്വതന്ത്രസമൂഹത്തില്‍ അടിമയുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതുപോലെതന്നെ, അവന്റെ ആരോഗ്യത്തിലും ശ്രദ്ധപതിപ്പിക്കാനുള്ള ബാധ്യത യജമാനനുണ്ട്. യജമാനന്റെ സ്വത്തായിരുന്നു അടിമ. ഇത് അടിമക്ക് ഏതൊരു സ്വതന്ത്രമനുഷ്യരേക്കാളും അനുകൂലമായ അവസ്ഥയായിരുന്നു. കേവലം സ്വാര്‍ത്ഥതാത്പര്യത്തിന്റെ പേരില്‍, അമൂല്യമായ സ്വത്തെന്ന നിലയില്‍ അടിമയുടെ ആരോഗ്യവും ക്ഷേമവും പ്രത്യേകശ്രദ്ധയോടെ യജമാനന്‍ സംരക്ഷിച്ചുപോന്നു. റോമില്‍ ചതുപ്പുസ്ഥലങ്ങളിലും മലമ്പനിബാധിതപ്രദേശങ്ങളിലും അടിമകളെ ഒരിക്കലും നിയമിച്ചിരുന്നില്ല. അത്തരം സസ്ഥലങ്ങ ളില്‍ അടിമത്തത്തില്‍നിന്ന് വിമോചിതരായവരെയാണ് 



നിയമിച്ചിരുന്നത്. ഇവിടങ്ങളില്‍ അടിമകളെ നിയമിക്കരുതെന്ന് കാറ്റോ (ഇമീേ) റോമന്‍ കൃഷിക്കാരെ ഉപദേശിക്കുന്നു. വിചിത്രമാ യിത്തോന്നാം ഈ രീതി. എന്നാല്‍ തികച്ചും സ്വാഭാവികമാണിതെന്ന് അല്പം പരിശോധിച്ചാല്‍ വ്യക്തമാകും. അമൂല്യ സ്വത്തായിട്ടായി രുന്നല്ലോ അടിമയെ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ, സ്വന്തം താത്പര്യത്തെക്കുറിച്ച് ബോധവാനായ ഒരാള്‍ തന്റെ വിലമതിക്കാനാവാത്ത സ്വത്തിനെ മലമ്പനിയുടെ കെടുതികള്‍ക്ക് വിട്ടുകൊടുക്കാന്‍ മുതിരുമായിരുന്നില്ല. സ്വതന്ത്രമനുഷ്യന്റെ കാര്യത്തില്‍ ഇത്തരം ശ്രദ്ധകാണിക്കേണ്ട കാര്യമില്ലായിരുന്നു കാരണം, അയാള്‍ വിലപിടിപ്പുള്ള സ്വത്തായിരുന്നില്ല. ഈ പരിഗണന, അടിമക്ക് മഹത്തായ നേട്ടമായിത്തീര്‍ന്നു.