"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 18, ഞായറാഴ്‌ച

അയിത്തത്തേക്കാള്‍ നൂറിരട്ടി മെച്ചമാണ് അടിമത്തം...!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 17)

അടിമത്തമോ, അയിത്തമോ സ്വതന്ത്ര സാമൂഹികക്രമമല്ല. ഇവക്ക് വ്യത്യാസം കല്പിക്കുകയാണെങ്കില്‍ - തീര്‍ച്ചയായും വ്യത്യാസമുണ്ട് - അതിനുള്ള പരിശോധന വിദ്യാഭ്യാസം, പദവി, സന്തോഷം, സംസ്‌കാരം, സമ്പത്ത് എന്നിവ രണ്ടു സംവിധാനത്തിലും സാധ്യമാണോ എന്നുള്ളതാണ്. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍, അടിമത്തം അയിത്തത്തേക്കാള്‍ നൂറിരട്ടി മെച്ചമാണെന്നു കാണാം. അടിമസമ്പ്രദായത്തില്‍, വിദ്യാഭ്യാസ ത്തിനും, ശ്രേഷ്ഠത്വത്തിനും സന്തോഷത്തിനും അവസരങ്ങളുണ്ട്. അയിത്തത്തില്‍ ഇവക്കൊന്നിനും സാധ്യതയില്ല. അടിമത്തം പോലുള്ള ഒരു അസ്വതന്ത്ര സമൂഹത്തിലെ പ്രയോജനങ്ങളൊന്നും അയിത്തത്തിനില്ല. അതേസമയം ഒരു സ്വതന്ത്ര സാമൂഹിക ക്രമത്തിലെ എല്ലാ ദോഷങ്ങളും അതിനുണ്ടുതാനും. അടിമത്തം പോലുള്ള അസ്വതന്ത്ര സമൂഹത്തില്‍ പലവിധ നേട്ടങ്ങളുമുണ്ട്. ബിസിനസിലും കരകൗശലത്തിലും കലകളിലും പരിശീലനം, അഥവാ പ്രോഫ. മുറെ (ങൗൃല)െ യുടെ ഭാഷയില്‍ 'ഉന്നത സംസ്‌കാരത്തിലേക്കുള്ള ചുവടുവെയ്പ്' അയിത്തത്തിലുള്ളത്ര അടിച്ചമര്‍ത്തലോ വ്യക്തിവികസന നിരേധനമോ അടിമത്തത്തില്‍ അനിവാര്യമല്ലായിരുന്നു, പ്രത്യേകിച്ച് റോമന്‍ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന അടിമത്തത്തില്‍. അതുകൊണ്ടാണ് ഉറപ്പോടെ പറയുന്നത്, അയിത്തത്തേക്കാള്‍ മെച്ചമാണ് അടിമത്തം.