"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 14, ബുധനാഴ്‌ച

ഹിന്ദുക്കളല്ലാത്തവരെ സെന്‍സസ് കമ്മീഷണര്‍ വേര്‍തിരിച്ച വിധം....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 78)

വേര്‍തിരിക്കലിന് സെന്‍സസ് കമ്മീഷണര്‍ സ്വീകരിച്ച അടിസ്ഥാനം അദ്ദേഹം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കാണാം; മേല്‍പ്പറഞ്ഞ രണ്ടുവര്‍ഗങ്ങളെ തിരിച്ചറിയുന്നതുനുവേണ്ടി അതിലദ്ദേഹം ചില പരീക്ഷണങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. നൂറു ശതമാനവും ഹിന്ദുക്കളല്ലാത്തവരുടെ കൂട്ടത്തില്‍ താഴെ പറയുന്ന മട്ടില്‍ പെരുമാറുന്ന ജാതികളേയും ഗോത്രവര്‍ഗങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നു:

1. ബ്രാഹ്മണരുടെ മേധാവിത്വം നിഷേധിക്കുക.
2. ബ്രാഹ്മണനില്‍ നിന്നോ, വേറെ അംഗീകൃത ഹിന്ദു ഗുരുവില്‍ നിന്നോ, മന്ത്രം സ്വീകരിക്കാതിരിക്കുക.
3. വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുക.
4. ഹിന്ദുദൈവങ്ങളെ ആരാധിക്കാതിരിക്കുക.
5. കുടുംബപുരോഹിതരെന്ന നിലയില്‍ നല്ല ബ്രാഹ്മണരാല്‍ സേവിക്കപ്പെടാതിരിക്കുക.
6. ബ്രാഹ്മണപുരോഹിതര്‍ തന്നെ ഇല്ലാതിരിക്കുക.
7. ഹിന്ദുക്ഷേത്രങ്ങള്‍ക്കുള്ളില്‍ പ്രവേശനം നിഷേധിക്കപ്പെടുക.
8. (എ) സ്പര്‍ശംകൊണ്ടോ, (ബി) ഒരു നിശ്ചിത ദൂരത്തിനുള്ളില്‍ വരുന്നതുകൊണ്ടോ, മലിനീകരണമുണ്ടാക്കുക.
9. മരിച്ചുപോയ ബന്ധുക്കളെ കുഴിച്ചിടുക.
10. ഗോമാംസം ഭുജിക്കുകയും പശുവിനെ പൂജിക്കാതിരിക്കുകയും ചെയ്യുക.