"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 23, വെള്ളിയാഴ്‌ച

ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവര്‍ക്ക് അവകാശങ്ങള്‍ അനുഭവിക്കാം; പുറത്തുള്ളവര്‍ക്ക് അവകാശങ്ങളുമില്ല, അതിന് പരിഹാരവുമില്ല...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 181, 182)

മനുവിനെ സംബന്ധിച്ചിടത്തോളം ചാതുര്‍വര്‍ണ്യത്തിന്റെ പരിധിയില്‍ വരുന്നവരും അതിന്റെ പിരധിക്ക് പുറത്തുള്ളവരും തമ്മിലുള്ള വിഭജനം യഥാര്‍ത്ഥത്തിലുള്ള വിഭജനമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞതാണ്. അത് അത്രക്ക് യാഥാര്‍ത്ഥ്യമാ യിരുന്നു, കാരണം, ചാതുര്‍വര്‍ണ്യപരിധിക്ക് പുറത്തുള്ളവരെ മനു വിളിക്കുന്നത് ബാഹ്യര്‍ എന്നാണ്. ഒഴിച്ചുനിര്‍ത്തപ്പെട്ടവര്‍ എന്നാണ് അതിന് അര്‍ത്ഥം. അതായത് ഒഴിവാക്കപ്പെട്ടവര്‍, അതായത് ചാതുര്‍വര്‍ണ്യസംവിധാനത്തിന് പുറത്തുള്ളവര്‍. ഈ വിഭജനത്തിന് അദ്ദേഹം ദൂരവ്യാപകമായ ഫലം പ്രതീക്ഷിച്ചിരുന്നു. ഈ വിഭജനം 



കൊണ്ട് പദവിയിലും പൗരത്വത്തിലും വ്യത്യാസമു ണ്ടാകണ മെന്ന് ഉദ്ദേശിച്ചിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ പരിധിയില്‍ വരുന്ന സര്‍വരും ഒരേവിതാനത്തിലുള്ളവരല്ലെന്നത് ശരിയാണ്. ചാതുര്‍വര്‍ണ്യത്തിലുള്ള ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും പദവിയില്‍ സമന്മാരല്ല. ചാതുര്‍വര്‍ണ്യത്തില്‍പ്പെട്ടവര്‍ക്ക് മനുവിന്റെ നിയമത്തിന്റെ കണ്ണിലും പൊതുജനത്തിന്റെ കണ്ണിലും ഒരു പദവിയുണ്ട്. ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവര്‍ സമൂഹത്തിന്റെ കണ്ണില്‍ ആദരണീയരല്ല. പൗരത്വത്തിന്റേതായ വ്യത്യാസം കൂടിയുണ്ട്. ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവര്‍ക്ക് അവകാശങ്ങള്‍ അനുഭവിക്കാം, അവക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെടാം. ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവര്‍ക്ക് അവകാ ശങ്ങളുമില്ല, അവക്ക് പരിഹാരവുമില്ല.