"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

'മനുസ്മൃതി' കത്തിച്ചതെന്തിന്.....? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 154)

മനുസ്മൃതി എന്ന പാറപ്പുറത്താണ് ഹൈന്ദവ സാമൂഹ്യക്രമം പടുത്തുയര്‍ത്തിയിട്ടുള്ളത്. ഹൈന്ദവ വിശുദ്ധ ഗ്രന്ഥങ്ങളുടെ ഭാഗമായതുകൊണ്ട് എല്ലാ ഹിന്ദുക്കള്‍ക്കും അത് ദിവ്യഗ്രന്ഥമാണ്. ദിവ്യമായതുകൊണ്ട് അത് അപ്രമാദവുമാണ്. ഓരോ ഹിന്ദുവും അതിന്റെ ദിവ്യത്വത്തില്‍ വിശ്വസിക്കുകയും അതിന്റെ വിലക്കുകളെ അനുസരിക്കുകയും ചെയ്യുന്നു. ജാതിയേയും അസ്പൃശ്യത യേയും മനു ഉയര്‍ത്തിപ്പിടിക്കുന്നു എന്നു മാത്രമല്ല, അവക്ക് നിയമപരമായ അംഗീകാരം നല്കുകയും ചെയ്യുന്നു. മനുസ്മൃതി കത്തിച്ചത് മഹത്തായ സാഹസിക പ്രവൃത്തിയാണ്. ഹിന്ദുത്വത്തിന്റെ കോട്ടയെത്തന്നെ ആക്രമിക്കലായിരുന്നു അത്. ഫ്രാന്‍സിലെ നിഷ്ഠൂരമായ പൗരാണികഭരണ 



ത്തിന്റെ ആത്മാവിന്റെ മൂര്‍ത്തരൂപമായി ബസ്റ്റീല്‍ നിലകൊള്ളുന്നതുപോലെ, അസമത്വത്തിന്റെ ആത്മാവിന്റെ മൂര്‍ത്തരൂപമാണ് മനുസ്മൃതി. അസമത്വം ഹൈന്ദവജീവിതത്തിന്റേയും ചിന്തയുടേയും അടിത്തറയാണ്. ഫ്രാന്‍സിലേയും യൂറോപ്പിലേയും ബഹുജനങ്ങളുടെ മോചനത്തില്‍ ബസ്റ്റീലിന്റെ പതനം പോലെ പ്രാധാന്യവും സവിശേഷതയുമുണ്ട് അസ്പൃശ്യരുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ ചരിത്രത്തില്‍, 1927 ല്‍ മഹദില്‍ വെച്ച് അസ്പൃശ്യര്‍ മനുസ്മൃതി കത്തിച്ച സംഭവത്തിന്.