"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 22, വ്യാഴാഴ്‌ച

അസ്പൃശ്യനു നേര്‍ക്കുള്ള ഹിന്ദുവിന്റെ വിചിത്രവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിക്ക് എന്തെങ്കിലും വിശദീകരണമുണ്ടോ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 175, 176)

വൃത്തിയുള്ളതും ആദരണീയവുമായ ഒരു ജീവിതത്തിനുവേണ്ടി യുള്ള അസ്പൃശ്യന്റെ ശ്രമം എന്തുകൊണ്ട് ഒരു ഹിന്ദു മര്യാദാലംഘ നമായി കാണുന്നു എന്ന് അയാളോടുചോദിച്ചാല്‍, വളരെ ലളിത മായിരിക്കും അയാളുടെ ഉത്തരം. അയാള്‍ പറയും അസ്പൃശ്യന്റെ പരിഷ്‌കാരമെന്ന് നിങ്ങള്‍ വിളിക്കുന്നത് പരിഷ്‌കാരമല്ല; ഞങ്ങളുടെ ധര്‍മത്തോടുകാണിക്കുന്ന മഹാപരാധമാണത്. എവിടെയാണ് അയാളുടെ ഈ ധര്‍മം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വീണ്ടും നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, വളരെ സരളമായിരിക്കും 



അയാളുടെ ഉത്തരം: ഞങ്ങളുടെ ധര്‍മം ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അടിസ്ഥാനപരമായി തെറ്റായ ഒരു സമ്പ്രദായ ത്തിനെതിരെയുള്ള അസ്പൃശ്യരുടെ കലാപം തികച്ചും ന്യായമാണ്. നിഷ്പക്ഷമതിയുടെ ഇത്തരം കാലാപത്തെ അക്രമം, കൊള്ളിവെപ്പ്, കവര്‍ച്ച എന്നിവയിലൂടെ ഹിന്ദു അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ആധുനികനായ ഒരാളെ സംബന്ധിച്ചിടത്തോളം മതവിരുദ്ധമാണ്; ഹിന്ദുക്കള്‍ക്ക് സുപരിചിതമായ ഒരു പദം ഉപയോഗിക്കുകയാ ണെങ്കില്‍, അയാള്‍ ചെയ്യുന്നത് അധര്‍മമാണ്. പക്ഷെ, ഹിന്ദു ഒരിക്കലും ഇത് അംഗീകരിക്കുകയില്ല. ധര്‍മം ലംഘിക്കുന്നത് അസ്പൃശ്യരാണെന്നാണ് ഹിന്ദു വിശ്വസിക്കുന്നത്. ധര്‍മെന്ന് തോന്നാവുന്ന തന്റെ അരാജകത്വപ്രവൃത്തികള്‍ക്ക് മാര്‍ഗദര്‍ശ കമായ ധര്‍മം പുനസ്ഥാപിക്കേണ്ടത് തന്റെ ദിവ്യമായ ചുമതലയാ ണെന്ന തോന്നലാണത്. ഇത് ഒരുത്തരമാണ്. ഹിന്ദുക്കളുടെ മനശ്ശാ സ്ത്രം സുപരിചിതമായവര്‍ക്ക് ഇതിലെ ചോദ്യം നിഷേധിക്കാ നാവില്ല. എന്നാല്‍, ഇത് മറ്റൊരു ചോദ്യം ഉയര്‍ത്തിവിടുന്നുണ്ട്. ശാസ്ത്രങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ധര്‍മം ഏതൊക്കെയാണ്. അവ ആജ്ഞാപിക്കുന്ന സാമൂഹികബന്ധങ്ങളുടെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്.