"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 21, ബുധനാഴ്‌ച

അസ്പൃശ്യര്‍ക്ക് പൊലീസില്‍ നിന്നോ കോടതികളില്‍ നിന്നോ നീതിലഭിക്കാത്ത സാഹചര്യം അവരുടെ നിസ്സഹായാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 170)

അസ്പൃശ്യരുടെ നിസ്സഹായാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന മൂന്നാമത്തെ സാഹചര്യം, അവര്‍ക്ക് പൊലീസില്‍ നിന്നോ കോടതികളില്‍ നിന്നോ യാതൊരുവിധ സംരക്ഷണവും ലഭിക്കാത്തതാണ്. ജാതിഹിന്ദുക്കളില്‍പ്പെട്ടവരാണ് പൊലീസുകാര്‍. മജിസ്‌ട്രേട്ടുമാരും ജാതിഹിന്ദുക്കളില്‍ നിന്നുള്ളവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പൊലീസുകാരും മജിസ്‌ട്രേട്ടുമാരും ജാതിഹിന്ദുക്കളുടെ ബന്ധുക്കളും സ്‌നേഹിതരുമാണ്. അസ്പൃശ്യരോട് ജാതിഹിന്ദു ക്കള്‍ക്കുള്ള മുന്‍വിധികളും മനോവികാരങ്ങളും അവരും പങ്കുവെക്കുന്നു. ജാതിഹിന്ദുവിനെതിരായി ഏതെങ്കിലും അസ്പൃശ്യര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍, ഏതെങ്കിലും



തരത്തിലുള്ള സംരക്ഷണത്തിനുപകരം, അധിക്ഷേപമായിരിക്കും അയാള്‍ക്ക് ലഭിക്കുക. ഒന്നുകില്‍ പരാതി രേഖപ്പെടുത്താതെ അയാളെ അവിടെനിന്ന് വിട്ടയക്കും, അല്ലെങ്കില്‍, അസ്പൃശ്യനെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ അവശേഷിപ്പിച്ചുകൊണ്ട് ആയിരിക്കും പരാതി രേഖപ്പെടുത്തുക. കുറ്റം ചെയ്തവരെ കോടതിമുമ്പാകെ അസ്പൃശ്യര്‍ കൊണ്ടുവന്നാല്‍, തുടര്‍ന്നുണ്ടാകാവുന്ന കോടതിനടപടികളുടെ ഫലം മുന്‍കൂട്ടി ത്തന്നെ പറയാം. അസ്പൃശ്യരുടെ കൂട്ടത്തില്‍ നിന്ന് അയാള്‍ക്ക് സാക്ഷികളെ ലഭിക്കുകയില്ല, ഗ്രാമീണര്‍ അതിനാവശ്യമുള്ള ഗൂഢാലോചന നടത്തിയിരിക്കും. അസ്പൃശ്യരില്‍ നിന്നുതന്നെ സാക്ഷികളെ ഹാജരാക്കിയാല്‍, അയാള്‍ പ്രത്യേക താത്പര്യ ത്തോടെ വന്നവരാണെന്നും, അവര്‍ സ്വതന്ത്രസാക്ഷികളല്ലെന്നും പറഞ്ഞ് അവരുടെ മൊഴികള്‍ മജിസ്‌ട്രേട്ട് അംഗീകരിക്കുകയില്ല. സ്വതന്ത്രരായ സാക്ഷികളാണ് അവരെങ്കില്‍, കുറ്റം ചെയ്തവരെ വെറുതെ വിടാന്‍ മജിസ്‌ട്രേട്ടിന് ഒരെളുപ്പവഴിയുണ്ട്. പരാതിക്കാ രനായ അസ്പൃശ്യന്‍ സത്യസന്ധനായ സാക്ഷിയാണെന്ന് തനിക്ക് ബോധ്യമായിട്ടില്ലെന്നു വിധിക്കുക. നിര്‍ഭയമായിട്ടുതന്നെ ഇക്കാര്യം അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ കഴിയും. തന്റെ വിധിന്യായം വേറൊരു അപ്പീല്‍ക്കോടതി അസ്ഥിരപ്പെടുത്തുകയില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. സാക്ഷികളെ വിസ്തരിക്കുകയും അവരുടെ പെരുമാറ്റം നിരീക്ഷിക്കുകയും ചെയ്തതിന് ശേഷം മജിസ്‌ട്രേട്ട് എത്തിച്ചേരുന്ന നിഗമനത്തെ അപ്പീല്‍ക്കോടതി അലോസരപ്പെടുത്താന്‍ പീടില്ലെന്നാണ് സുസ്ഥാപിത നിയമം. ഈ വസ്തുത അസ്പൃശ്യരായ കോണ്‍ഗ്രസ്‌കാര്‍ പോലും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.