"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

തങ്ങളുടെ അധപ്പതനത്തിന് ഒരേയൊരു ഉത്തരവാദിയായ ഹിന്ദുമതത്തെ അസ്പൃശ്യര്‍ എന്തിന് പിന്തുണക്കണം? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 344)

ഹിന്ദുക്കള്‍ അസ്പൃശ്യരോട് കാണിക്കുന്ന അന്യായങ്ങള്‍ക്ക് ഹിന്ദുമതത്തിന്റെ അംഗീകാരമുണ്ടുതാനും. ഹിന്ദുമതത്തിന്റെ പേരിലാണ് ഇവയൊക്കെ ചെയ്യുന്നത്. അവയെ ന്യായീകരിക്കുന്നതും ഹിന്ദുമതത്തിന്റെ പേരില്‍ത്തന്നെ. ഹിന്ദുക്കള്‍ അസ്പൃശ്യരോട് കാണിക്കുന്ന അരാജകത്വം നിയമാനുസൃതമാക്കാനുള്ള ഊര്‍ജവും വഴക്കവും ഹിന്ദുമതത്തില്‍ അധിഷ്ഠിതമാണ്. അതിന്റെ പിന്തുണയോടെ ഉള്ളതാണ്. ഈ സ്ഥിതിയില്‍, ഹിന്ദുമതം അംഗീകരിക്കണമെന്നും അതില്‍ത്തന്നെ പിന്തിടരണമെന്നും ഒരു ഹിന്ദുവിന് അസ്പൃശ്യനോട് എങ്ങനെ പറയാന്‍ കഴിയും? തങ്ങളുടെ അധപ്പതനത്തിന് ഒരേയൊരു ഉത്തരവാദിയായ ഹിന്ദുമതത്തെ അസ്പൃശ്യര്‍ എന്തിന് പിന്തുണക്കണം?