"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

നാഗന്മാരുടെ ദേശങ്ങള്‍ ഏതൊക്കെയായിരുന്നു...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 58)

ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ ശതകങ്ങളില്‍ ആന്ധ്രാദേശവും അതിന്റെ അയല്‍പ്രദേശങ്ങളും നാഗന്മാരുടെ കീഴിലായിരുന്നുവെന്ന് ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നു. ശതവാഹനന്മാരുടേയും അവരുടെ അനന്തരഗാമികളായ ചുതുകുലശതകര്‍ണി കളുടേയും രക്തം ഏറെക്കുറേ നാഗകുലവുമായി ബന്ധപ്പെട്ടതായിരുന്നു. ശതവാഹനവംശത്തിന്റെ പൗരാണിക പ്രതിനിധിയായ ശാലിവാഹനനെ, ബ്രാഹ്മണ - നാഗസങ്കരത്തില്‍നിന്ന് ജനിച്ചവനായി, ദ്വത്രിമസ്തപുകലിത്ത ചിത്രീകരിക്കുന്നുവെന്ന് ഡോക്ടര്‍ എച്ച് സി റോയിചൗധരി (H C Roy Choudhri) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവരുടെ വംശാവലിപ്പട്ടികയിലെ നാഗ നാമധേയങ്ങള്‍ ഇതിന് മതിയായ സാക്ഷ്യം നല്കുന്നു. ശതവാഹനഭരണത്തിന്റെ അന്തിമഘട്ടമായപ്പോഴേക്കും നാഗന്മാര്‍ 



അതിശക്തിമാന്മാരായി വളര്‍ന്നിരുന്നുവെന്ന് ഒട്ടേറെ വസ്തുതകള്‍ തെളിയിക്കുന്നുമുണ്ട്. ശതവാഹനന്മാരുടെ മുഖ്യവംശത്തിലെ അവസാനരാജാവായ പുലുമാവിയുടെ ഭരണകാലത്ത് ബെല്ലാറി ജില്ലയില്‍ സ്‌കന്ദനാഗന്‍ എന്ന തലവന്‍ ഭരണം നടത്തിയിരുന്നതായി കാണുന്നു. രണ്ടാമത്, ഒരു ചുതുരാജാവിന്റെ പുത്രിയായ നാഗമൂലനിക, ശിവകണ്ഠ - നാഗ - ശ്രീ എന്നു പേരായ അവരുടെ പുത്രനോടൊപ്പം ഒരു നാഗനെ ദാനം ചെയ്തതായി പറഞ്ഞിരിക്കുന്നു. ഈ വംശത്തിലെ അറിയപ്പെടുന്ന രാജാക്കന്മാര്‍ക്കെല്ലാം ഇതേ പേരുണ്ടായിരുന്നു; നാഗന്മാരുമായുണ്ടായിരുന്ന ഗാഢബന്ധത്തിന് തെളിവാണിത്. മൂന്നാമത്, സൊരിംഗോയിയുടെ രാജധാനിയായ ഉഗ്രപുരത്തിന്റെ പേര് ഒരു നാഗരാജാവിന്റെ ഒറ്റപ്പെട്ട ഭരണത്തെയല്ല, മറിച്ച്, ആ പ്രദേശത്ത് സാമാന്യം ദീര്‍ഘകാലത്തേക്ക് ഒരു നാഗജനപദം നിലനിന്നിരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. 

ഡയമണ്ട് സാന്‍ഡ്‌സിന് (അതായത്, കറാച്ചിക്ക്) അടുത്ത്, മജേരിക എന്നൊരു നാഗരാജ്യം ഉണ്ടായിരുന്നുവെന്നും, സിലോണിലേയും സയാമിലേയും ബൗദ്ധപാരമ്പര്യത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നു.