"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

മതംമാറ്റത്തിന്റെ യുക്തത അനിഷേധ്യമാണ്... അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 345)

അസ്പൃശ്യന്റെ അന്തസ്സും അഭിമാനവുമായി പൊരുത്തപ്പെട്ടു പോകുന്നതല്ല ഹിന്ദുമതം എന്ന ശക്തമായ കാരണമാണ് ശ്രേഷ്ഠമായ മറ്റൊരു വിശ്വാസത്തിലേക്കുള്ള അയാളുടെ പരിവര്‍ത്തനത്തെ ന്യായീകരിക്കുന്നത്. മതംമാറ്റത്തിന്റെ യുക്തത അനിഷേധ്യമാണെങ്കില്‍ക്കൂടി, മതപരിവര്‍ത്തന വിരോധികള്‍ അതുകൊണ്ട് തൃപ്തിപ്പെടുകയില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവര്‍ നിര്‍ബന്ധം കാണിക്കും. അവര്‍ എല്ലായ്‌പ്പോഴും ഉന്നയിക്കാന്‍ ഔത്സുക്യം കാണിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ ചോദ്യം ഉഗ്രവും ഉത്തരം മുട്ടിക്കുന്നതുമാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഈ ചോദ്യം അത്രക്ക് ഉഗ്രമൊന്നുമല്ല. അതിന് ഉത്തരം നല്കാന്‍ എളുപ്പമാണ്.