"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

തൊഴിലാളികള്‍ക്കിടയിലെ ഉച്ചനീചത്വവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അഭ്യര്‍ത്ഥനയിലെ പിശകുകളും...! അംബേഡ്കര്‍ പറഞ്ഞു.


(ഡോ അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 327)

ഹിന്ദു തൊഴിലാളിവര്‍ഗത്തില്‍ നിന്ന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതും വൃഥാവിലായിരിക്കും. അസ്പൃശ്യര്‍ ഹിന്ദു തൊഴിലാളിവര്‍ഗവുമായി ഐകമത്യത്തിന് ശ്രമിക്കണമെന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ അഭ്്യര്‍ത്ഥന തൊഴിലാളിവര്‍ഗം സ്വന്തം നേട്ടം ആഗ്രഹിക്കാറില്ല എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ശരിയാണോ? യൂറോപ്പില്‍പ്പോലും തൊഴിലാളി ഒരു ഏകീകൃതവര്‍ഗമല്ല. ഉയര്‍ന്നതെന്നും താഴ്ന്നതെന്നുമുള്ള വര്‍ഗവ്യത്യാസം അവര്‍ക്കിടയില്‍ നിലനില്ക്കുന്നുണ്ട്. സാമൂഹിക പരിവര്‍ത്തനത്തോടുള്ള അവരുടെ മനോഭാവത്തില്‍ ഈ വ്യത്യാസം പ്രതിഫലിച്ചുകാണാം - ഉയര്‍ന്നവര്‍ പരിഷ്‌കരണത്തെ അനുകൂലിക്കുമ്പോള്‍, താഴ്ന്നവര്‍ വിപ്ലവത്തെ (സമൂലപരിവര്‍ത്തനം) അനുകൂലിക്കുന്നു. അതുകൊണ്ട് ഈ സങ്കല്പം ശരിയല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സങ്കല്പ്പം സ്പഷ്ടമായും അവാസ്തവമാണ്. പൊതുവായ ഒരു മുന്നണിക്കുള്ള സാധ്യത വളരെ കുറവാണ്. സാമൂഹികമായി ഇതുകൂട്ടരും തമ്മില്‍ ശത്രുത പുലര്‍ത്താനാണിട. സാമ്പത്തികമായി ഇഈരുകൂട്ടരം തമ്മില്‍ ഒരു സഖ്യത്തിനുള്ള സാധ്യത വളരെ കുറവാണ്.