"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 27, ചൊവ്വാഴ്ച

ജാതിഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്കുമേല്‍ ഉണ്ടാക്കിയ നിയമങ്ങള്‍? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 28)

ഈ റിപ്പബ്ലിക്കില്‍ അസ്പൃശ്യര്‍ക്കുള്ള സ്ഥാനമെന്താണ്? ഏറ്റവും അടിത്തട്ടില്‍ നിന്നുമാത്രമല്ല, ഏറ്റവും നിസ്സാരവുമാണ് അവരുടെ സ്ഥാനം. താണവനെന്ന് മുദ്രകുത്തപ്പെട്ട അവന്‍, എല്ലാവിധത്തിലും ഭൂരിപക്ഷത്തിന്റെ വരുതിയില്‍ നില്‌ക്കേണ്ടവനാണെന്ന് കണക്കാക്കപ്പെടുന്നു. ഈ അപകര്‍ഷത കേവലം ഒരു വ്യക്തിയുടേത് മാത്രമല്ല, ഒരു വര്‍ഗത്തിന്റെ മൊത്തത്തിലുള്ള ഗതികേടാണ്. 

എല്ലാ അസ്പൃശ്യരും ജാതിഹിന്ദുക്കളേക്കാള്‍ താഴ്ന്നവരാണ്; അവരുടെവയസ്സും യോഗ്യതയും എന്തുമായിക്കൊള്ളട്ടെ; പ്രായംചെന്ന ഒരു അസ്പൃശ്യനേക്കാള്‍ ഉയര്‍ന്നവനാണ് ചെറുപ്പക്കാരനായ ജാതിഹിന്ദു. വിദ്യാസമ്പന്നനായ ഒരു അസ്പൃശ്യന്റെ സ്ഥാനം നിരക്ഷരനായ ഒരു ജാതിഹിന്ദുവിന്റെ താഴെയായിരിക്കണം.

ജാതിഹിന്ദുക്കള്‍ ഉണ്ടാക്കിയതാണ് ഈ നിയമം. ഈ അംഗീകൃത ക്രമം. അസ്പൃശ്യര്‍ക്ക് അത് അനുസരിക്കുകയും ആദരിക്കുകയു മല്ലാതെ മറ്റൊന്നും ചെയ്യുവാനില്ല.

അസ്പൃശ്യര്‍ക്ക് ജാതിഹിന്ദുക്കളുടെ മേല്‍ യാതൊരവകാശവുമില്ല. അവര്‍ക്ക് തുല്യാവകാശമോ നീതിയോ ലഭിക്കുന്നില്ല. ജാതിഹിന്ദു ക്കള്‍ അംഗീകരിച്ചുകൊടുക്കാന്‍ തയാറല്ലാത്തതൊന്നും അസ്പൃ ശ്യര്‍ക്ക് അവകാശപ്പെട്ടതല്ല. അസ്പൃശ്യര്‍ അവകാശങ്ങള്‍ക്കുവേണ്ടി ശാഠ്യം പിടിക്കരുത്. ജാതിഹിന്ദുക്കളുടെ കാരുണ്യത്തിനും സൗമനസ്യത്തിനും വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കണം. കിട്ടുന്നതുകൊ ണ്ട് തൃപ്തിപ്പെടണം.