"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 14, ബുധനാഴ്‌ച

ബ്രാഹ്മണര്‍ക്ക് ബുദ്ധമതാനുയായികളോടുണ്ടായിരുന്ന വിദ്വേഷത്തിന്റെ തെളിവുകള്‍....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സ്മ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 81)

ഹിന്ദുക്കളുടെ മനസ്സില്‍ ബുദ്ധമതാനുയായികള്‍ക്കെതിരായ അറപ്പും വെറുപ്പും നിലനിന്നിരുന്നു വെന്നതിനും ഈ വികാരം സൃഷ്ടിച്ചത് ബ്രാഹ്മണരായിരുന്നുവെന്നതിനും പിന്‍ബലം ഇല്ലാതില്ല.

നീലകണ്ഠന്‍ അദ്ദേഹത്തിന്റെ 'പ്രായശ്ചിത് മയൂഖ്' എന്ന കൃതിയില്‍, മനുസ്മൃതിയിലെ ഒരു ശ്ലോകം ഉദ്ധരിക്കുന്നുണ്ട്. അതില്‍ പറയുന്നു;

'ഒരാള്‍ ഒരു ബുദ്ധമതാനുയായിയേയോ, ലോകായതന്‍, നാസ്തികന്‍, മഹാപാതകി എന്നിവരുടെ പുഷ്പത്തേയോ തൊട്ടാല്‍ സ്‌നാനം ചെയ്ത് സ്വയം ശുദ്ധീകരിക്കേണ്ടതാണ്.'

അപരാര്‍ക്കന്‍ അദ്ദേഹത്തിന്റെ സ്മൃതിയില്‍, ഇതേ സിദ്ധാന്തം പ്രയോഗിക്കുന്നു; വ്രധഹരി അവിടെനിന്ന് മുന്നോട്ടു പോവുകയും ബുദ്ധക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് പാപമാണെന്നും തന്മൂലമുണ്ടാകുന്ന അശുദ്ധത ദൂരീകരിക്കാന്‍ ശുദ്ധീകരണ സ്‌നാനം ആവശ്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.