"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

അസ്പൃശ്യര്‍ക്കു നേര്‍ക്കുള്ള ഏറ്റവും ശക്തമായ പ്രതിബന്ധമാണ് വിവേചനം...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 131)

പൗരത്വാവകാശം അസ്പൃശ്യരുടെ അവസരസമത്വമായി വിവക്ഷി ക്കാനാവില്ല. ജനങ്ങളുടെ ഗവണ്മെന്റാണെന്ന് കരുതാനാവില്ല. എല്ലാവര്‍ക്കും അവസരസമത്വം എന്നതിന്, അസ്പൃശ്യര്‍ക്കും അവസരസമത്വം എന്നര്‍ത്ഥമാകുന്നില്ല; എല്ലാവര്‍ക്കും തുല്യാവ കാശമെന്നത് അസ്പൃശ്യരുടെ കാര്യത്തില്‍ ശരിയാകുന്നില്ല. രാജ്യത്തെമ്പാടും, മുക്കിലും മൂലയിലും അസ്പൃശ്യര്‍ പ്രതിബന്ധങ്ങള്‍ നേരിടുന്നു, വിവേചനം അനുഭവിക്കുന്നു, അനീതിക്ക് വിധേയരാ കുന്നു. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ നിന്ദിതരായ ജനവിഭാഗമാണ് അസ്പൃശ്യര്‍. ഇത് എത്രത്തോളം ശരിയാണ് എന്നത് പ്രതികൂല സാഹചര്യങ്ങളില്‍ക്കഴിയുന്ന അസ്പൃശ്യര്‍ക്കുമാത്രമേ അറിയുക യുള്ളൂ. അസ്പൃശ്യര്‍ക്കു നേര്‍ക്കുള്ള ഏറ്റവും ശക്തമായ പ്രതിബന്ധ മാണ് വിവേചനം. അവരുടെ ഉയര്‍ച്ചയെ അത് തടസ്സപ്പെടുത്തുന്നു. ഈ വിവേചനം അസ്പൃശ്യരുടെ ജീവിതം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പീഡന ങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാക്കുന്നു. അരക്ഷി തമായ ജീവിതമാണ് അവരുടേത്.