"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

ബ്രാഹ്മണര്‍ക്കെതിരായ സമരത്തില്‍ ശൂദ്രര്‍ അസ്പൃശ്യര്‍ക്കൊപ്പം നില്ക്കാത്തതെന്തുകൊണ്ട്.....!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 138)

ഐക്യദാര്‍ഢ്യമില്ലായ്മയുടെ കാരണങ്ങള്‍ അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. തരംതിരിക്കപ്പെട്ട അസമത്വ സംവിധാനത്തില്‍ ത്തന്നെ അതിനുള്ള കാരണങ്ങള്‍ കാണാവുന്നതാണ്. അത്തരം സംവിധാനത്തില്‍ ബ്രാഹ്മണനാണ് എല്ലാവരുടേയും മുകളില്‍, ശൂദ്രര്‍ ബ്രാഹ്മണന് താഴെയും അസ്പൃശ്യന് മുകളിലുമാണ്. ഹിന്ദുസമൂഹം അസമത്വത്തില്‍മാത്രം അധിഠിതമായിരുന്നു വെങ്കില്‍, എത്രയോമുമ്പുതന്നെ ആ സംവിധാനം മറിച്ചിടപ്പെടുമാ യിരുന്നു. എന്നാല്‍, തരംതിരിക്കപ്പെട്ട അസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സമൂഹമാണ് അതെന്ന വസ്തുത വിസ്മരിച്ചു കൂടാ. ബ്രാഹ്മണന്റെ അധീശത്വം തകര്‍ക്കാന്‍ ശൂദ്രന്‍ ഉത്സുകനാ ണെങ്കിലും അസ്പൃശ്യന്‍ അയാളോടൊപ്പം ഉയര്‍ന്നുവരുന്നത് അയാള്‍ക്ക് സഹിക്കാനാവില്ല. സാമൂഹികക്രമം പൊതുവില്‍ ഒരേനിലയിലാക്കാന്‍ അസ്പൃശ്യനോടു കൂട്ടുചേരുന്നതിനു പകരം ബ്രാഹ്മണന്‍ അയാള്‍ക്കുമേല്‍ ചൊരിയുന്ന അവമതികള്‍ സഹിക്കാനാണ് അയാള്‍ക്കിഷ്ഠം. അസ്പൃശ്യന്റെ സമരത്തില്‍ അയാളോട് സഹകരിക്കാന്‍ ആരുമില്ലെന്നതാണ് ഇതിന്റെയൊക്കെ ആത്യന്തികഫലം. അസ്പൃശ്യന്‍ പൂര്‍ണമായും ഒറ്റപ്പെടുത്ത പ്പെട്ടിരി ക്കു ന്നുവെന്നു മാത്രമല്ല, അയാളുടെ സ്വാഭാവിക മിത്രങ്ങളായി രിക്കേണ്ട വര്‍ഗങ്ങള്‍ പോലും അയാളെ എതിര്‍ക്കുന്നു. ഈ ഒറ്റപ്പെടുത്തല്‍ അയിത്തം ഇല്ലാതാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.