"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

അസ്പൃശ്യര്‍ എന്തിന്, സമാന അവസ്ഥയുള്ള മറ്റു സമുദായങ്ങളുമായി ബന്ധുത്വം സ്ഥാപിക്കണം...?


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 348)

ബന്ധുത്വമാണ് മഹാമനസ്‌കത ജനിപ്പിക്കുന്നതും തെറ്റുതിരുത്തുന്നതിന് അവശ്യംവേണ്ട ധാര്‍മികരോഷം വിളിച്ചുവരുത്തുന്നതും. ഹിന്ദുക്കളുടെ സ്വേച്ഛാധിപത്യ പ്രവൃത്തികളും അടിച്ചമര്‍ത്തലുകളും നേരിടുന്നതിന് ബന്ധുജന സമുദായത്തിന്റെ പിന്തുണ ആര്‍ജിക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് ബന്ധുത്വം. ഹിന്ദുക്കളുടെ സ്വേച്ഛാധിപത്യ പ്രവൃത്തികളും അടിച്ചമര്‍ത്തലുകളും ഇപ്പോള്‍ അസ്പൃശ്യര്‍ തനിച്ച് സഹിച്ചുകൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്നുള്ള ഏറ്റവും നല്ല സുരക്ഷാമാര്‍ഗമാണ് മറ്റൊരു സമുദായവുമായിട്ടുള്ള ബന്ധുത്വം സ്ഥാപിക്കല്‍.

അസ്പൃശ്യര്‍ തങ്ങളുടെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുന്നതിന്, ജാതിസമ്പ്രദായത്തെ അംഗീകരിക്കാത്ത മറ്റൊരു സമുദായത്തില്‍ ചേരണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുന്നതില്‍ പ്രയാസമുണ്ടാവില്ല.