"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 15, വ്യാഴാഴ്‌ച

ബ്രാഹ്മണമതത്തില്‍ ഇല്ലാതിരുന്ന ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുമതത്തിലേക്ക് കടന്നുവന്നതെങ്ങനെ? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 119)

ബുദ്ധമതം ഒരുകാലത്ത് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടേയും മതമായിരുന്നു. നൂറുകണക്കിന് വര്‍ഷങ്ങള്‍ അത് ബഹുജനങ്ങളുടെ മതമായി തുടരുകയും ചെയ്തു. മുമ്പ് ഒരു മതവും ചെയ്തിട്ടില്ലാത്ത തുപോലെ അത് എല്ലാ വശങ്ങളിലും ബ്രാഹ്മണമതത്തെ ആക്രമിച്ചു. ബ്രാഹ്മണമതം അന്ന് ക്ഷയോന്മുഖമായിരുന്നു; ക്ഷയോന്മുഖമായിരുന്നില്ലെങ്കില്‍ത്തന്നെ അത് സ്വയം രക്ഷിക്കേണ്ട ഘട്ടത്തിലായിരുന്നു. ബുദ്ധമതം പ്രചരിച്ചതിന്റെ ഫലമായി ബ്രാഹ്മണര്‍ക്ക് രാജസദസ്സിലും ബഹുജനങ്ങളുടെ ഇടയിലും എല്ലാ അധികാരവും അന്തസ്സും നഷ്ടപ്പെട്ടിരുന്നു. ബുദ്ധമതത്തിന്റെ കൈകളില്‍ നിന്ന് ഏറ്റുവാങ്ങിയ പരാജയത്തിന്‍കീഴില്‍ അവര്‍ തീവ്രവേദന അനുഭവിച്ചുകൊ 



ണ്ടിരുന്നു; അതേസമയം നഷ്ടപ്പെട്ട അധികാരവും അന്തസ്സും വീണ്ടെടുക്കാന്‍ അവര്‍ സാധ്യമായ സര്‍വയത്‌നങ്ങളും നടത്തുന്നുണ്ടായിരുന്നു. ബുദ്ധമതം ബഹുജനമനസ്സില്‍ അത്യഗാധമായ സ്വാധീനം ചെലുത്തുകയും അവയെ വളരെയധികം വശംവദരാക്കുകയും ചെയ്തതിന്റെ ഫലമായി ബുദ്ധമതാനുയായികളുടെ സമ്പ്രദായങ്ങളും ശൈലികളും സ്വീകരിക്കാതെയും ബുദ്ധമതവിശ്വാസപ്രമാണം അതിന്റെ തീവ്രരൂപത്തില്‍ പ്രാവര്‍ത്തികമാക്കാതെയും അവരോട് പോരാടുക ബ്രാഹ്മണര്‍ക്ക് തീര്‍ത്തും അസാധ്യമായിരുന്നു. ബുദ്ധന്റെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ബുദ്ധവിഗ്രഹങ്ങള്‍ സ്ഥാപിക്കാനും സ്തൂപങ്ങള്‍ കെട്ടിപ്പടുക്കാനും തുടങ്ങി. ഹിന്ദുക്കള്‍ അതിനെ പിന്തുടര്‍ന്നു. അവര്‍ ക്ഷേത്രങ്ങള്‍ പണിയുകയും അവയില്‍ ശിവന്റേയും വിഷ്ണുവിന്റേയും രാമന്റേയും കൃഷ്ണന്റേയും മറ്റും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു; ബുദ്ധവിഗ്രഹാരാധനയില്‍ ആകൃഷ്ടരായ ജനക്കൂട്ടത്തെ തിരിച്ചുപിടിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അങ്ങനെയാണ് ബ്രാഹ്മണമതത്തില്‍ സ്ഥാനമില്ലാതിരുന്ന ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുമതത്തിലേക്ക് കടന്നുവന്നത്.