"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 26, തിങ്കളാഴ്‌ച

അസ്പൃശ്യരെ ഒറ്റപ്പെടുത്തുന്നതിനുള്ള പിന്തുണ തേടി ഖുറാന്റെ കോപ്പിയുമായി ഗാന്ധി ആഗാ ഖാന്റെ അടുത്ത്...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326)

മുസ്ലീങ്ങള്‍ക്ക് അവരുടെ സമനിലയോ ലജ്ജാബോധമോ നഷ്ടപ്പെട്ടിരുന്നില്ല. അത്തരം ഒരിടപാടില്‍ കക്ഷിചേരാന്‍ അവര്‍ വിസമ്മതിച്ചു. പരസ്യമായി സാധൂകരിക്കാന്‍ പറ്റാത്ത ഒരിടപാ ടായിരുന്നു അത്. എന്നിട്ടും മി. ഗാന്ധി മുസ്ലീങ്ങളെ ശല്യപ്പെടുത്തി ക്കൊണ്ടിരുന്നു. താന്‍ വെച്ചുനീട്ടിയ സമ്മാനംകൊണ്ട് മുസ്ലീങ്ങളെ പ്രലോഭിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ - സമ്മാനമെന്നല്ല പാപത്തിന്റെ ശമ്പളമെന്നായിരിക്കും ലോകം കരുതുക എന്നവര്‍ കരുതി - മി ഗാന്ധി മുസ്ലീങ്ങളുടെ മതപരമായ ദൗര്‍ബല്യത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. 1931 നവംബര്‍ 12 ന് വട്ടമേശസ മ്മേളനത്തിന്റെ ന്യൂനപക്ഷ ഉപസമിതിയില്‍ ന്യൂനപക്ഷക്കരാര്‍ 



അവതരിപ്പിക്കുന്നതിന്റെ തലേന്ന് ഖുറാന്റെ ഒരു കോപ്പിയുമായി മി. ഗാന്ധി ആഗാ ഖാന്‍ താമസിക്കുന്ന പിക്കാഡില്ലിയിലെ റിറ്റ്‌സ് ഹോട്ടലില്‍ സന്ദര്‍ശിക്കുന്നതിനായി ചെല്ലുന്നു. മുസ്ലീം ഡെലി ഗേറ്റുകളോട് അദ്ദേഹം ചോദിച്ചു 'പ്രാതിനിധ്യമെന്ന അസ്പൃശ്യരുടെ അവകാശവാദത്തെ അംഗീകരിച്ചുകൊണ്ട് ഹിന്ദു സമുദായത്തെ നിങ്ങളെന്തിന് വിഭജിക്കുന്നു? ഖുറാന്‍ ഇത്തരം പ്രവൃത്തിയെ അംഗീകരിക്കുന്നുണ്ടോ? അതില്‍ എവിടെയാണ് അപ്രകാരം പറയുന്നതെന്ന് എനിക്ക് കാണിച്ചു തരുക. നിങ്ങള്‍ക്കതിന് കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ സഹോദരീസമുദായത്തോട് അത്തരം ഒരു പാതകം ചെയ്യുന്നത് നിങ്ങള്‍ക്ക് നിര്‍ത്തിക്കൂടെ?' മി. ഗാന്ധിയുടെ ഈ ചോദ്യത്തിന് മുസ്ലീം പ്രതിനിധികള്‍ എന്തു മറുപടി നല്കിയെന്ന് എനിക്കറിയില്ല. അവരെ സംബന്ധിച്ചിടത്തോളം ഉത്തരം നല്കാന്‍ പ്രയാസമുള്ള ചോദ്യമായിരിക്കണം അത്. ഇത്തരം ഒരു സന്നിഗ്ധാവസ്ഥ വിശുദ്ധ പ്രവാചകന്റെ മനസ്സില്‍ ഉണ്ടായിരു ന്നിരിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ, അതേക്കുറിച്ച് അദ്ദേഹം പ്രത്യേകമായി ഒന്നും പറഞ്ഞുവെച്ചിട്ടില്ല. ആകസ്മികങ്ങള്‍ ഉണ്ടാകുമെന്നും അവക്ക് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ക്കറിയാം. അതുകൊണ്ട്, എന്തുചെയ്യണമെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. പ്രവാചകന്‍ പൊതുവായൊരു നിര്‍ദ്ദേശം അവര്‍ക്ക് നല്കി. അദ്ദേഹം അവരോട് പറഞ്ഞു, 'അത്തരം സന്ദര്‍ഭങ്ങളില്‍ കാഫറുകള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കുക അതിന് വിപരീതമായത് ചെയ്യുക'. മുസ്ലീം പ്രതിനിധികള്‍ ഇതിന്റെയടിസ്ഥാനത്തിലാണോ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം നല്കിയതെന്ന് എനിക്കറിയില്ല. ഞാന്‍ അറിഞ്ഞതാണ് ഇവിടെ പ്രസ്താവിച്ചത്. അതിന്റെ ഉറവിടം ആധികാരികമായ ഉറവിടമാണ്. ഇവിടെയും മി. ഗാന്ധി പരാജയപ്പെട്ടു. എന്തുകൊണ്ടെന്നാല്‍ പിറ്റെ ദിവസത്തെ പൊതുസമിതിയില്‍ അദ്ദേഹം അസ്പൃശ്യര്‍ക്കുവേണ്ടി തന്റെ ക്രോധം കെട്ടഴിച്ചുവിട്ടപ്പോള്‍ മുസ്ലീങ്ങള്‍ നിശബ്ദരായിരുന്നു.