"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

സ്പൃശ്യരും അസ്പൃസ്യരും രണ്ട് വ്യത്യസ്ത ജനതകള്‍.....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 160)

രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ട ഗ്രാമത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം ഈ വിഭാഗങ്ങള്‍ യഥാര്‍ത്ഥ നിയമസൃഷ്ടമായ സംഘടിത സംഘങ്ങളാണെന്നും ആര്‍ക്കും അവയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നുമാണ്. മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ, അമേരിക്കക്കാരനായ ഒരാള്‍ അല്ലെങ്കില്‍ യൂറോപ്പുകാരനായ ഒരാള്‍ വിവിധ ഗ്രൂപ്പുകളില്‍ പെടാറുണ്ട്. ഈ ഗ്രൂപ്പുകളില്‍ ഭൂരിഭാഗവും അയാള്‍ 'ചേരുക'യാണ്. അയാള്‍ ഒരു കുടുംബത്തില്‍ പിറക്കുന്നു എന്നത് നേരാണ്. പക്ഷെ, അയാള്‍ക്കിഷ്ടമില്ലെങ്കില്‍ എക്കാലവും ആ കുടുംബത്തില്‍ അയാള്‍ തുടരുകയില്ല. സ്വന്തം തൊഴില്‍, ഭവനം, ഭാര്യ, രാഷ്ട്രീയപാര്‍ട്ടി എന്നിവ അയാള്‍ തെരഞ്ഞെടുത്ത തായിരിക്കാം. തന്റേതല്ലാത്ത മറ്റാരെങ്കിലും ചെയ്ത പ്രവൃത്തിക്ക് അയാള്‍ ഉത്തരവാദിയായിരി 



ക്കുകയില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ അയാള്‍ ഒരു വ്യക്തിയാണ്. എന്തുകൊണ്ടെന്നാല്‍, അയാളുടെ എല്ലാത്തരം ബന്ധങ്ങളും അയാള്‍ക്കുവേണ്ടി അയാള്‍തന്നെ നിര്‍ണയിക്കുന്നു. സ്പൃശ്യരും അസ്പൃശ്യരും ഒരര്‍ത്ഥത്തില്‍ വ്യക്തികളല്ല. കാരണം, സര്‍വരുടേയും അഥവാ മിക്കവരുടേയും ബന്ധങ്ങള്‍ ഒരു ഗ്രൂപ്പില്‍ ജനിക്കുമ്പോള്‍ത്തന്നെ നിര്‍ണയിക്കപ്പെട്ടുകഴിയും. അവര്‍ അംഗങ്ങളായുള്ള ഗ്രൂപ്പാണ് (സംഘം) അവരുടെ തൊഴിലും പാര്‍പ്പിടവും, ദൈവങ്ങളും, രാഷ്ട്രീയവുമെല്ലാം നിശ്ചയി ക്കുന്നത്. സ്പൃശ്യരും അസ്പൃശ്യരും തമ്മില്‍ സന്ധിക്കുമ്പോള്‍, മനുഷ്യനും മനുഷ്യനുമായിട്ടല്ല, രണ്ടുഗ്രൂപ്പുകളിലെ അംഗങ്ങളായിട്ടോ, രണ്ടുവ്യത്യസ്ത സംസ്ഥാനങ്ങളിലെ ജനതകളായിട്ടോ ആണ് അവര്‍ സന്ധിക്കുന്നത്.