"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

ഗാന്ധിക്കെതിരെ പോലും കരിങ്കൊടി കാണിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയ സംഭവം....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 192,)

1931 ഡിസംബര്‍ 28 ന് മിസ്റ്റര്‍ ഗാന്ധി ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയില്‍ തരിച്ചെത്തി. രണ്ടാം ഇന്ത്യന്‍ വട്ടമേശ സമ്മേളനത്തില്‍ ഒരു പ്രതിനിധിയായിട്ടാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ പോയത്. വട്ടമേശ സമ്മേളനത്തില്‍ മിസ്റ്റര്‍ ഗാന്ധി സവിശേഷ വ്യക്തി എന്ന നിലക്കും രാഷ്ട്രീയക്കാരനെന്ന നിലക്കും, സമ്പൂര്‍ണവും ലജ്ജാകരവുമായ പരാജയമായിരുന്നു. എന്റെ അഭിപ്രായം ഹിന്ദുക്കള്‍ അംഗീകരി ക്കുകയില്ലെന്ന് എനിക്കറിയാം. (പേജ്. 192)

ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ മി. ഗാന്ധിയെ എങ്ങനെയാണ് ആരാധകര്‍ സ്വീകരിച്ചത്. പുറത്തുള്ളവര്‍ക്കും ഗാന്ധിയുടെ ആരാധകരല്ലാത്തവര്‍ക്കും വിചിത്രമായിത്തോന്നാമെങ്കിലും, 1931 ഡിസംബര്‍ 28 ന് രാവിലെ 8 മണിക്ക് ലോയിഡ് ട്രീസ്റ്റിനോയുടെ (Llyod Triestino) എസ് എസ് പില്‍സ്‌നെര്‍ ബോംബെ തുറമുഖത്ത് പ്രവേശിച്ചപ്പോള്‍ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആവേശഭരിതരായി അദ്ദേഹത്തെ ആദരിക്കാനും ജന്മനാട്ടിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹത്തിന്റെ ദര്‍ശനത്തിനുമായി കടല്‍പ്പാലത്തില്‍ തടിച്ചുകൂടി എന്നത് വസ്തുതയാണ്. (പേജ് 195)

ഗാന്ധിക്ക് ഇത്രയും മഹത്തായ വരവേല്പ് നല്കുമ്പോള്‍, ബോംബെയി ലെ അസ്പൃശ്യര്‍ ഗാന്ധിയെ നിരാകരിക്കാന്‍ കടല്‍പ്പാലത്തില്‍ എത്തിയിരുന്നു. അവരുടെ പ്രകടനത്തെക്കുറിച്ചുള്ള പത്രറി പ്പോര്‍ട്ടുകള്‍ ഇപ്രകാരം പറഞ്ഞു: 'ബല്ലാര്‍ഡ് പീര്‍ കവാടത്തിനു പുറത്ത് സംഘര്‍ഷപൂരിതമായ അന്തരീക്ഷമായിരുന്നു. ഒരുവശത്ത് യൂണിഫോം ധരിച്ച അധകൃതവര്‍ഗ വാളണ്ടിയര്‍മാര്‍ കരിങ്കൊടി പിടിച്ച് ഗാന്ധിക്കെതിരെ പരിഹാസദ്യോതകമായ മുദ്രാവാക്യ ങ്ങളും തങ്ങളുടെ നേതാവിനെ പുകഴ്ത്തുന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളും മുഴക്കി. മറുവശത്ത് കോണ്‍ഗ്രസ് അനുഭാവികള്‍ എതിര്‍ മുദ്രാവാക്യങ്ങളും മുഴക്കി നിലകൊണ്ടു.'

അസ്പൃശ്യ പ്രകടനക്കാരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. ആയിരക്കണക്കിനുവരുന്ന പ്രകടനക്കാര്‍ കരിങ്കൊടികളും പിടിച്ച് ഗാന്ധിയെ നിരസിക്കുന്നതിന്റെ പ്രതീകമായി നിലകൊണ്ടു. എന്തുചെയ്യാനും തീരുമാനമെടുത്ത ഒരു ജനക്കൂട്ടമായിരുന്നു അത്. ഗാന്ധിയെ സ്വീകരിക്കാനെത്തിയ കൂടുതല്‍ ശക്തരായ കോണ്‍ഗ്ര സുകാരുടെ ഭീഷണിക്ക് അവര്‍ കീഴടങ്ങിയില്ല. ഗാന്ധിയെ നിരാകരിക്കുന്നതില്‍ത്തന്നെ അവര്‍ ഉറച്ചു നിന്നു. ഈ നിലപാട് ഒരു സംഘട്ടനത്തിലേക്ക് നയിക്കുകയും രക്തം ചിന്തുകയും ചെയ്തു. ഇരുഭാഗത്തും നാല്പത് പേര്‍ക്കുവീതം പരിക്കുപറ്റി. 

ഗാന്ധിക്കെതിരെ പോലും കരിങ്കാടി കാണിക്കാന്‍ കഴിയുമെന്ന് ആദ്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. (പേജ് 198)