"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

വിഘടിതമനുഷ്യര്‍ ആരാണ്...? അവര്‍ അസ്പൃശ്യരാണോ...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 40)

അസ്പൃശ്യര്‍ അവരുടെ ഉത്ഭവത്തില്‍ വിഘടിതമനുഷ്യരാണോ, എന്ന ചോദ്യത്തിന് എന്റെ ഉത്തരം 'അതെ' എന്നാകുന്നു. അതെ എന്ന ഉത്തരത്തെത്തുടര്‍ന്ന് അതിന്റെ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ഹൈന്ദവഗ്രാമങ്ങളിലെ സ്പൃശ്യരുടേയും അസ്പൃശ്യരുടേയും കുടുംബചിഹ്നങ്ങളെപ്പറ്റി പഠനം നടത്തിയാല്‍ ഈ വിഷയത്തില്‍ പ്രത്യക്ഷമായ തെളിവ് ലഭിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, നരവംശശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഇതുവരെ അതുസംബന്ധിച്ച പഠനം ഏറ്റെടുത്തിട്ടില്ല. ഇത്തരം വിവരങ്ങല്‍ ശേഖരിക്കുമ്പോള്‍, ഈ ചോദ്യത്തെപ്പറ്റി നിര്‍ണായകമായ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അത് നമ്മെ പ്രാപ്തരാക്കും. തത്കാലത്തേക്കാണെങ്കില്‍ ഞാന്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന്, ഒരു പ്രത്യേക ഗ്രാമത്തിലെ അസ്പൃശ്യരുടെ കുടുംബചിഹ്നങ്ങള്‍ അതേഗ്രമത്തിലെ ഹിന്ദുക്കളുടെ കുടുംബചിഹ്നങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.