"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

ദക്ഷിണേന്ത്യയിലെ നാഗന്മാര്‍ മാത്രം ദ്രവിഡര്‍ എന്ന് അറിയപ്പെടാന്‍ കാരണമെന്താണ്..? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 63)

നാഗന്മാരും ദ്രാവിഡരും ഒരൊറ്റ ജനതയാണെന്ന് വ്യക്തമാകുന്നു. ഇത്രയധികം തെളിവുണ്ടായിട്ടുപോലും ജനങ്ങള്‍ ഈ സിദ്ധാന്തം അംഗീകരിക്കാന്‍ തയാറല്ലെന്ന് വന്നേക്കാം. ദക്ഷിണേന്ത്യയിലെ ജനങ്ങളെ ദ്രാവിഡരെന്ന് പേരെടുത്ത് പറയുന്നതിലാണ് ഇതിലുള്ള വൈഷമ്യം കുടികൊള്ളുന്നത്. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ നാഗന്മാരാണെങ്കില്‍, ദ്രാവിഡരെന്ന പദം ദക്ഷിണേന്ത്യയിലെ ജനങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാനിടവന്നതെന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുക സ്വാഭാവികമാണ്. വിമര്‍ശകര്‍ ഇങ്ങനേയും ചോദിക്കുമെന്ന് തീര്‍ച്ചയാണ്; ദ്രാവിഡരും നാഗന്മാരും ഒരേ ജനതയാണെങ്കില്‍ ദക്ഷിണേന്ത്യയിലെ ജനങ്ങളെ സൂചിപ്പിക്കുവാനും നാഗന്മാര്‍ എന്ന പേര് ഉപയോഗിക്കാത്തതെന്തേ? ഇതൊരു വിഷമപ്രശ്‌നമാണെന്നതില്‍ സംശയമില്ല. എങ്കിലും അപരിഹാര്യമായ പ്രശ്‌നമല്ല. ചില വസ്തുതകള്‍ മനസില്‍വെച്ചാല്‍ ഇത് പരിഹരിക്കാന്‍ കഴിയും.

ഒന്നാമതായി ഓര്‍ക്കേണ്ടത് ഭാഷാസംബന്ധമായ സ്ഥിതിയാണ്. ഇന്ന് ദക്ഷിണേന്ത്യയിലെ ഭാഷ ഉത്തരേന്ത്യയിലെ ജനങ്ങളുടെ ഭാഷയില്‍ നിന്ന് വ്യത്യസ്തമാണല്ലോ. പക്ഷെ, എല്ലായ്‌പ്പോഴും ഇങ്ങനെയായിരുന്നുവോ? ഈ പ്രശ്‌നം സംബന്ധിച്ചും മിസ്റ്റര്‍ ഓള്‍ഡാമിന്റെ അഭിപ്രായം പ്രത്യേകം ശര്‍ദ്ധാര്‍ഹമാണ്. അദ്ദേഹം പറയുന്നു; 'ദ്രാവിഡദേശങ്ങളിലെ ഭാഷക്ക് ഉത്തരേന്ത്യയിലെ നാടന്‍ ഭാഷകളുമായി ബന്ധമുള്ളതായി പഴയകാലത്തെ സംസ്‌കൃത വൈയാകരണന്മാര്‍ കരുതിയിരുന്നുവെന്നത് വ്യക്തമാണ്; അവരുടെ അഭിപ്രായത്തില്‍ ഇത് വിശേഷിച്ചും നാം കണ്ടുകഴിഞ്ഞതുപോലെ വ്യക്തമായും അസുരഗോത്രങ്ങളുടെ അനന്തരഗാമികളായ ജനങ്ങളുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് പൈശാചീഭാഷ, പാണ്ഡ്യം, കേകയം, വഹ്‌ലികം, സഹ്വം, നേപ്പാളം, കുന്തളം, സുദേശം, ഭോതം, ഗാന്ധാരം, ഹെയ്വം, കനോജ് എന്നീ പൈശാചീദേശങ്ങളില്‍ സംസാരിക്കുന്നുവെന്നും, ഇവയാണ് പൈശാചീരാജ്യങ്ങളെന്നും ശഹാശചന്ദ്രികയില്‍ ലക്ഷ്മീധരന്‍ പറയുന്നത്. എല്ലാ നാടന്‍ ഭാഷകളുടേയും കൂട്ടത്തില്‍ പൈശാചിയിലാണ് സംസ്‌കൃതത്തിന്റെ കലര്‍പ്പ് ഏറ്റവും കുറച്ച് അടങ്ങിയിട്ടുള്ളതെന്ന് പറയപ്പെടുന്നു.'