"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 24, ശനിയാഴ്‌ച

മനുസ്മൃതി ന്യായാധിപന്മാരുടെ മനസ്സിനെ പോലും ഗ്രസിക്കുന്നു എന്നതിന് ഒരു ഉദാഹരണം...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 191)

മനുധര്‍മത്തിന്റെ നിത്യേനയുള്ള ഈ പ്രചാരണം സ്ത്രീപുരുഷ ഭേദമന്യേ, പ്രായഭേദമന്യേ എല്ലാവരുടെ ഹൃദയത്തിലും സംക്രമി ച്ചുകഴിഞ്ഞു. മാത്രമല്ല, ന്യായാധിപന്മാരുടെ മനസ്സിനെപ്പോലും അത് ഗ്രസിച്ചുകഴിഞ്ഞു. കല്‍ക്കട്ടയില്‍ നിന്ന് അത്തരം ഒരു കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഡോം - അസ്പൃശ്യ സമുദായത്തില്‍പ്പെട്ട നോബിന്‍ഡോം എന്നൊരാള്‍ക്കെതിരെ ആടിനെ മോഷ്ടിച്ചു എന്ന ആരാപണമുണ്ടായി. എന്നാല്‍ അയാള്‍ കുറ്റക്കാരനല്ലെന്ന് തെളി ഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് നോബിന്‍ഡോം കേസ് ഫയല്‍ ചെയ്തു. 

ജഡ്ജി അയാളുടെ പരാതി തള്ളിക്കളഞ്ഞു. നീചജാതിയില്‍പ്പെട്ട വനായതുകൊണ്ട് അയാള്‍ക്ക് സല്‍പ്പേര് ഇല്ലെന്നു പറഞ്ഞാണ് ജഡ്ജി കേസ് തള്ളിയത്. ഹൈക്കോടതിക്ക് ഇതില്‍ ഇടപെടേണ്ടിവന്നു. മജിസ്‌ട്രേട്ടിന്റെ ശിക്ഷണം ശരിയല്ലെന്നും പീനല്‍ക്കോഡനുസരിച്ച് എല്ലാ വ്യക്തികളും സമന്മാരാണെന്നും ഹൈക്കോടതി വിധിച്ചു. എങ്കിലും, അസ്പൃശ്യനായ ഒരാള്‍ക്ക് സല്‍പ്പേരില്ലെന്ന ആശയം മജിസ്‌ട്രേട്ടിന് എങ്ങനെ കിട്ടി എന്ന ചോദ്യം അവശേഷിക്കുന്നു. മനുസ്മൃതിയുടെ പ്രബോധനങ്ങളില്‍ നിന്നാണ് എന്ന കാര്യം തീര്‍ച്ചയാണ്.