"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 12, തിങ്കളാഴ്‌ച

പേരില്‍ കാര്യമുണ്ട്, വളരെയധികം പ്രാധാന്യവുമുണ്ട്....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 354)

പേരില്‍ കാര്യമുണ്ട്, വളരെയധികം പ്രാധാന്യവുമുണ്ട്. പേരുകൊണ്ട് അസ്പൃശ്യന്റെ പദവിയില്‍ വപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഹിന്ദുമതത്തിന് പുറത്തുള്ള ഒരു സമുദായത്തിലെ പേരായിരിക്കണം അത്, ദൂഷണത്തിനും തരംതാഴ്ത്തലിനുമുള്ള അധികാരത്തിന് അതീതമായിരിക്കണം. മതപരമായ പരിവര്‍ത്തനം നടത്തിയെങ്കില്‍ മാത്രമേ അത്തരം പേര് അസ്പൃശ്യന്റെ സവിശേഷതയായിത്തീരുകയുള്ളൂ. ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് പേരില്‍ മറ്റംവരുത്തുന്നത് കപടമായ മാറ്റമാണ്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.