"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

ബന്ധുത്വത്തെ സ്ഥാപിക്കുന്ന ഉടമ്പടിയാണ് മിശ്രഭോജനം....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 346)

മതംമാറ്റത്തിന്നു കൂലമായ വാദത്തില്‍ കുറ്റംകണ്ടുപിടിക്കാന്‍ ജനം കാത്തിരിക്കുമ്പോള്‍, ഛിദ്രാന്വേഷികള്‍ക്ക് സംശയത്തിനോ തെറ്റിദ്ധാരമക്കോ ഇടകൊടുക്കാതിരിക്കുന്നത് നല്ലതാണോ? അതുകൊണ്ട് ബന്ധുത്വത്തിന്റെ ബന്ധം കരുപ്പിടിപ്പിക്കുന്നത് ഉചിതമായിരിക്കും. ഉത്തരം ലളിതമാണ്. ഒന്നിച്ചുള്ള തീനും കുടിയുമാണ് അത് സാധ്യമാക്കുന്നത്. ഹിന്ദുക്കള്‍ തങ്ങളുടെ ജാതിസമ്പ്രദായത്തെ ന്യായീകരിച്ചുകൊണ്ട് മിശ്രഭോജനത്തെ പരിഹസിക്കുന്നു. 'മിശ്രഭോജനത്തില്‍ എന്തിരിക്കുന്നു', അവര്‍ ചോദിക്കുന്നു. 'എല്ലാം അതിലുണ്ട്' എന്നാണ് സാമൂഹികവിജ്ഞാനപരമായ വീക്ഷണത്തിലൂടെ അതിനുള്ള ഉത്തരം. ബന്ധുത്വമെന്നത് സാഹോദര്യത്തിന്റെ സാമൂഹിക ഉടമ്പടിയാണ്. എല്ലാ ഉടമ്പടികളേയും പോലെതന്നെ, അത് പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് അതില്‍ ഒപ്പുവെക്കേണ്ടതുണ്ട്. സ്ഥിരീകരിക്കേണ്ടതുണ്ട്. അറിയിക്കേണ്ടതുണ്ട്. ഒപ്പിടുന്നതിന്റേയും സ്ഥിരീകരിക്കലിന്റേയും അറിയിക്കലിന്റേയും വിധം മതം നിശ്ചയിക്കുന്നതാണ്.