"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 18, ഞായറാഴ്‌ച

അസ്വതന്ത്ര സമൂഹത്തില്‍ അടിമകള്‍ അനുഭവിക്കുന്ന അനുകൂലകാലാവസ്ഥകളൊന്നും സ്വതന്തന്ത്രസമൂഹത്തിലെ അസ്പൃശ്യനില്ല...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ്. 19)

അസ്വതന്ത്രസമൂഹത്തില്‍ അടിമകള്‍ അനുഭവിക്കുന്ന മേല്പ്പറഞ്ഞ മൂന്ന് അനുകാലകാലാവസ്ഥകളും സ്വതന്ത്ര സമൂഹത്തിലെ അസ്പൃശ്യനില്ല. സംസ്‌കൃതിയുടെ ഉന്നതമായ കലാരംഗങ്ങളില്‍ അയാള്‍ക്ക് പ്രവേശനമില്ല. നാഗരികജീവിതത്തിലേക്കുള്ള വാതായനങ്ങള്‍ അയാള്‍ക്കുനേരെ കോട്ടിയടക്കുന്നു. തൂപ്പുജോലി മാത്രമാണ് അയാള്‍ക്ക് വിധിച്ചിട്ടുള്ളത്. മറ്റൊന്നും അയാള്‍ ചെയ്യാന്‍പാടില്ല. ജീവിതവൃത്തിയെ സംബന്ധിച്ചിടത്തോളം അയിത്തം യാതൊരു സുരക്ഷിതത്വവും നല്കുന്നില്ല. അസ്പൃശ്യന് ആഹാരം നല്കാനും പാര്‍പ്പിടം നല്കാനും വസ്ത്രം നല്കാനും ഹിന്ദുക്കളില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. അസ്പൃശ്യന്റെ ആരോഗ്യം ആര്‍ക്കും പ്രശ്‌നമല്ല. അയാളുടെ മരണംപോലും ഒരു ശല്യം ഒഴിവാക്കിയപോലെ കണക്കാക്കപ്പെടുന്നു. 'തൊട്ടുകൂടാത്ത വന്‍ ചത്തു, അശുദ്ധിയുടെ ഭീതി ഇല്ലാതായി' എന്നൊരു ഹിന്ദു പഴമൊഴിതന്നെയുണ്ട്.