"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 23, വെള്ളിയാഴ്‌ച

മനു നിര്‍ണയിച്ചു എന്നുപറയുന്ന സാമൂഹികസംവിധാനമായ ചാതുര്‍വര്‍ണ്യം പ്രതിലോമകരമാണ്... അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 178)

മനു വിഭാവനചെയ്തിട്ടുള്ള സാമൂഹിക സംവിധാനത്തെക്കുറിച്ച് മറ്റുള്ളവര്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടു ണ്ടാകാവുന്ന തെറ്റിദ്ധാരണയെക്കുറിച്ച് മുന്നറിയിപ്പു നല്‌കേണ്ടത് ആവശ്യമാണ്. സാമാന്യമായി പറയുകയും വിശ്വസിക്കുകയും ചെയ്യുന്നത്, മനു ചെയ്തത് ഒരു സാമൂഹിക സംവിധാനം നിര്‍ണയിച്ചു എന്നാണ്. ചാതുര്‍വര്‍ണ്യമെന്നാണ് ആ സംവിധാനത്തിന്റെ പേര്. അളുകളെയെല്ലാം വിഭിന്നമായ നാലുഭാഗങ്ങളായി തരംതിരിച്ച തിന്റെ സാങ്കേതികനാമമാണ് ചാതുര്‍വര്‍ണ്യമെന്നത്. മനു നിഷ്‌കര്‍ഷിച്ച ധര്‍മം ഇതുമാത്രമാണെന്ന ധാരണ പലരിലുമുണ്ട്. ദുഃഖകരമായൊരു പ്രമാദമാണിത്; ഇത് തിരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, മനു നിര്‍ദ്ദേശിച്ചതെന്താണെന്നതിനെക്കുറിച്ചും, അദ്ദേഹം വിഭാവന ചെയ്ത ആദര്‍ശ സാമൂഹിക സംവിധാന ത്തെക്കുറിച്ചും ഭീമമായ തെറ്റിദ്ധാരണക്ക് ഇടവരും.