"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

വിഘടിതമനുഷ്യരുടെ പ്രത്യേക കുടിപാര്‍പ്പുകേന്ദ്രങ്ങള്‍ അപ്രത്യക്ഷമായതെങ്ങനെ..? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 46, 47)

ഈ പരിണാമം മുന്നോട്ടു നീങ്ങിയത് രണ്ട് വ്യത്യസ്ത പാതകളിലൂടെയാണ്. ഒന്ന്, നാടോടി സമുദായമെന്ന നിലയില്‍നിന്ന് പ്രതിഷ്ഠാപിതസമുദായം എന്ന നിലയിലേക്കുള്ള പ്രാകൃതസമൂഹത്തിന്റെ രൂപാന്തരത്തെ കുറിച്ചു. മറ്റേത് ഗോത്രസമുദായമെന്ന നിലയില്‍ നിന്ന് പ്രാദേശിക സമുദായമെന്ന നിലയിലേക്കുള്ള പ്രാകൃതസമൂഹത്തിന്റെ രൂപാന്തരത്തെക്കുറിച്ചു. നമുക്ക് അടിയന്തിര താത്പര്യമുള്ള പ്രശ്‌നം രണ്ടാമത്തെ പരിണാമവുമായി ബന്ധപ്പെട്ടതാണ്. എന്തുകൊണ്ടെന്നാല്‍, സംഘബന്ധമായി പൊതുരക്തത്തിനു പകരം പൊതുപ്രദേശത്തെ പ്രതിസ്ഥാപിച്ചതാണ് വിഘടിതമനുഷ്യരുടെ പ്രത്യേക വാസസ്ഥലങ്ങള്‍ അപ്രത്യക്ഷമായതിന് കാരണം. പ്രാകൃതസമൂഹം സംഘബന്ധമായി പൊതുരക്തത്തിന് പകരം പൊതുപ്രദേശത്തെ പ്രതിസ്ഥാപിച്ചതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് തൃപ്തികരമായ വിശദീകരണമില്ല. മാറ്റത്തിന്റെ ഉത്ഭവം വളരെ ഇരുളടഞ്ഞതാണ്. 

ഗോത്രത്തില്‍പ്പെടാത്ത ഒരാള്‍ക്ക് ഗോത്രാംഗമായിത്തീരാനും ബന്ധുവായി ഗോത്രത്തില്‍ ആഗിരണം ചെയ്യപ്പെടാനും അവസരം നല്കുന്ന നിയമം ഏതോ ഒരു ഘട്ടത്തില്‍ പ്രാകൃതസമൂഹത്തില്‍ നിലവില്‍വന്നു. പദവിയുയര്‍ത്തല്‍ നിയമം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഗോത്രത്തില്‍പ്പെടാത്ത വ്യക്തി നിര്‍ദ്ദിഷ്ട പുരുഷാന്തരങ്ങളില്‍ ഗോത്രത്തിന് തൊട്ടടുത്ത് താമസിക്കുകയോ, ഗോത്രത്തിനുള്ളില്‍ വിവാഹബന്ധത്തിലേര്‍പ്പെടുകയോ ചെയ്താല്‍ ഗോത്രത്തിന്റെ ബന്ധുവായിത്തീരുമെന്നായിരുന്നു ഈ നിയമം.