"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 29, വ്യാഴാഴ്‌ച

അശ്വതി...!!!


സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയില്‍ വെച്ചുനടന്ന പന്തിഭോജനത്തില്‍ പങ്കെടുത്ത കോരാശ്ശേരി കണ്ണന്റെ കുടുംബത്തിലെ ഇളമുറക്കാരിയാണ് അശ്വതി. അശ്വതിയുടെ അമ്മയുടെ അമ്മയുടെ അമ്മാവനാണ് കോരാശ്ശേരി കണ്ണന്‍. പന്തിഭോജനത്തില്‍ തന്റെ അച്ഛന്‍ കോരാശ്ശേരി അയ്യരോടൊപ്പം പങ്കെടുക്കുമ്പോള്‍ കണ്ണന് 10 വയസ് പ്രായമേയുള്ളൂ. 1987 ലെ അസംബ്ലി ഇലക് ഷനില്‍ കണ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ജയിച്ചാല്‍ മന്ത്രിയാകുമെന്നും തന്റെ സമുദായ ത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുമെന്നും കണ്ണന്‍ പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. കണ്ണന്‍ രണ്ടുവിവാഹം കഴിച്ചിരുന്നതായി, സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്രം എഴുതിയ സി കെ ഗംഗാധരന്‍ മാസ്റ്റര്‍ പരാമര്‍ശി ക്കുന്നു. അതിലൊന്നിലും കണ്ണന് മക്കള്‍ പിറന്നിരുന്നില്ല. ജൂണ്‍ 28 ന് ചെറായിയില്‍ അയ്യപ്പന്‍ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച 'സാഹോദര്യ സ്വാഭിമാനയാത്ര' ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയതാണ് അശ്വതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. ബി കോം ഡിഗ്രി പാസായെങ്കിലും ജോലിയൊന്നും ആയിട്ടില്ല.