"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

ആര്യന്മാരും തോട്ടിപ്പണിയും....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 73)

അടിമകള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള കടമകള്‍ കണക്കിലെടുക്കുമ്പോള്‍, അടിമത്ത നിയമത്തിലെ ഈ മാറ്റത്തില്‍ കാര്യമൊന്നുമില്ല. ഇപ്പോഴും അടിമത്ത നിയമത്തിന്റെ അര്‍ത്ഥം, അടിമയായല്‍ ബ്രാഹ്മണനും അടിമയായല്‍ ക്ഷത്രിയനും അടിമയായല്‍ വൈശ്യനും തോട്ടിപ്പണി ചെയ്തിരുന്നുവെ ന്നാണ്. ബ്രാഹ്മണന്‍ ക്ഷത്രിയന്റേയോ, വൈശ്യന്റേയോ, ശൂദ്രന്‍രേയോ ഭവനത്തില്‍ തോട്ടപ്പണി ചെയ്യുകയില്ലെന്നു മാത്രം; പക്ഷെ അവന്‍ ബ്രാഹ്മണ ഭവനത്തില്‍ തോട്ടിപ്പണി ചെയ്യും. അതുപോലെ ക്ഷത്രിയന്‍ ബ്രാഹ്മണന്റേയും ക്ഷത്രിയന്റേയും ഭവനത്തില്‍ തോട്ടിപ്പണി ചെയ്യും; വൈശ്യന്റേയോ ശൂദ്രന്റേയോ ഭവനത്തില്‍ ചെയ്യുകയില്ലെന്നു മാത്രം. വൈശ്യന്‍ ബ്രാഹ്മണന്റേയും ക്ഷത്രിയന്റേയും 



വൈശ്യന്റേയും ഭവനത്തില്‍ തോട്ടിപ്പണി ചെയ്യും; ശൂദ്രന്റെ ഭവനത്തില്‍ അത് ചെയ്യുകയില്ലെന്നു മാത്രം. അതുകൊണ്ട് ആര്യന്മാരെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും മലീമസമായ തൊഴിലുകളില്‍ വെച്ചേറ്റവും മലീമസമായ തോട്ടികളുടെ പണി ചെയ്തിരുന്നുവെന്ന് വ്യക്തമാകുന്നു. ആര്യന് തോട്ടിപ്പണി ജൂഗുപ്‌സാവഹമായിരുന്നില്ലെങ്കില്‍, പിന്നെങ്ങനെയാണ് മലീമസമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടതായിരുന്ന അസ്പൃശ്യതക്ക് കാരണമെന്നു പറയാന്‍ കഴിയുക? അപ്പോള്‍ അസ്പൃശ്യതക്കു കാരണം മലീമസമായ തൊഴിലായിരുന്നുവെന്ന സിദ്ധാന്തത്തിന് തീര്‍ച്ചയായും നില്‍ക്കക്കള്ളിയില്ല.