"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

സ്വന്തം കാര്യം മാത്രം സാധിക്കാന്‍ തയാറുള്ള ഇരപിടിയന്മാരും നാട്യക്കാരുമായ അസ്പശ്യരെ കുറിച്ച്....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 325)

അസ്പൃശ്യര്‍ തങ്ങളുടെ വിമോചനത്തിന് ഹിന്ദുക്കളെ ആശ്രയിക്കണമെന്ന് ഹിന്ദുക്കള്‍ അവരോട് പറയുന്നു. വിദ്യാഭ്യാസത്തിന്റെ പൊതുവായ വ്യാപനം യുക്തിപൂര്‍വം പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ പ്രാപ്തരാക്കുമെന്ന്, ഹിന്ദുക്കള്‍ അസ്പൃശ്യരോട് പറയുന്നു. അയിത്തത്തിനെതിരെയുള്ള പ്രിഷ്‌കര്‍ത്താക്കളുടെ നിരന്തരമായ പ്രബോധനം ഹിന്ദുവില്‍ ധാര്‍മികമായ രൂപാന്തരമുണ്ടാ ക്കുമെന്നും അസ്പൃശ്യരോട് അവര്‍ പറയുന്നു. അതുകൊണ്ട്, അസ്പൃശ്യര്‍ ഹിന്ദുക്കളുടെ സന്മനോഭാ വത്തിലും കര്‍ത്തവ്യബോധത്തിലും വിശ്വസിക്കണം. അസ്പൃശ്യനായ യാതൊരുത്തനും ഇത്തരം അനായാസമായ പ്രസ്താവനയില്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ നാട്യക്കാരാണ്. ഹിന്ദുക്കള്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ തയാറുള്ളവരുമാണ്. ഹിന്ദുക്കളുടെ അനുഗ്രഹത്താല്‍ അസ്പൃശ്യര്‍ക്ക് നീക്കിവെക്കപ്പെട്ട സ്ഥനങ്ങളില്‍ അവര്‍ പ്രതിഷ്ഠിക്കപ്പെട്ടേക്കാം. ഏതുമാര്‍ഗത്തിലൂടെയായാലും സ്വന്തം കാര്യം മാത്രം സാധിക്കാന്‍ തയാറുള്ള ഇരപിടിയന്മാരായ അസ്പൃശ്യരാണവര്‍.