"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

നാഗന്മാരെന്നും ദ്രാവിഡരെന്നും പറയുന്നത് ഒരേ ജനതയുടെ രണ്ട് വ്യത്യസ്ത പേരുകളാണ്...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 66)

ദക്ഷിണേന്ത്യയിലെ ജനങ്ങളെയുദ്ദേശിച്ച് ദ്രാവിഡര്‍ എന്ന വാക്ക് പ്രത്യേകമായി ഉപയോഗിക്കുന്നു എന്നത് നാഗന്മാരും ദ്രാവിഡരും ഒരേയൊരു ജനതയാണെന്ന വസ്തുതയെ നിഷ്പ്രഭമാക്കാന്‍ പാടില്ല. നാഗന്മാരെന്നും ദ്രാവിഡരെന്നും പറയുന്നത് ഒരേ ജനതയുടെ രണ്ട് വ്യത്യസ്ത പേരുകളാണ്. നാഗന്മാര്‍ എന്നത് വംശീയവും സാംസ്‌കാരികവുമായ പേരായിരുന്നു. ദ്രാവിഡര്‍ എന്നത് ഭാഷയെ അടിസ്ഥാനമാക്കിയുള്ള പേരുമായിരുന്നു.

അപ്പോള്‍ ദാസന്മാരും നാഗന്മാരും ഒന്നുതന്നെയാണ്; നാഗന്മാരും ദ്രാവിഡരും ഒന്നുതന്നെയാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ വംശങ്ങളെ സംബന്ധിച്ച് നമുക്ക് പറയാവുന്നത്, അങ്ങേയറ്റം രണ്ടു വംശങ്ങള്‍ മാത്രമേ - അതായത്, ആര്യന്മാരും ദ്രാവിഡരും മാത്രമേ - രംഗത്തുണ്ടായിരുന്നുള്ളൂവെന്നത്രേ.