"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 28, ബുധനാഴ്‌ച

അസ്പൃശ്യന്‍ പദവിയില്‍ ഉന്നതനായലും സാമൂഹികക്രമത്തില്‍ അവന്‍ ജാതിഹിന്ദുവിലും താഴെയാണ്....!!!! അംബേഡ്കര്‍ പറഞ്ഞു.....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 28)

പദവിയിലെന്നപോലെ തൊഴിലിലും ഈ അംഗീകൃതക്രമം പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതാണ്. ഒരിക്കല്‍ അസ്പൃശ്യനായി ജനിച്ചവന്‍ എന്നും അസ്പൃശ്യന്‍ തന്നെ. ബ്രാഹ്മണനായി ജനിച്ചവന്‍ എന്നും ബ്രാഹ്മണന്‍ തന്നെ. ഒരിക്കല്‍ തൂപ്പുകാരനായവന്‍ എന്നും തൂപ്പുകാരന്‍ തന്നെ. ഈ അംഗീകൃതക്രമത്തില്‍, ഉയര്‍ന്നവനായി ജനിച്ചവന്‍ ഉയര്‍ന്നവനായും, താഴ്ന്നവനായി ജനിച്ചവന്‍ താഴ്ന്ന വനായും നിലനില്ക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ അംഗീകൃതക്രമം കര്‍മത്തിന്റെ അഥവാ വിധിയുടെ കടുകട്ടിയായ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കര്‍മത്തിന്റെയോ വിധിയുടെയോ അടിസ്ഥാനത്തില്‍ ഒരിക്കല്‍ ഇവ നിശ്ചയിച്ചു 



കഴിഞ്ഞാല്‍ പിന്നീടൊരിക്കലും മാറ്റംവരുത്താനാവില്ല. ഈ നിശ്ചയത്തിന് വിധേയനായ വ്യക്തിക്ക് അയാളുടെ വ്യക്തിത്വ വുമായി യാതൊരു ബന്ധവുമില്ല. അസ്പൃശ്യനായ ഒരാള്‍ മാനസിക മായോ സദാചാരപരമായോ എത്രക്ക് ഉന്നതനായി ക്കൊള്ളട്ടെ, അയാള്‍ പദവിയില്‍ ജാതിഹിന്ദുവിലും താഴെയാണ്; ജാതിഹിന്ദു മാനസികമായോ സദാചാരപരമായോ എത്രത്തോളം മോശക്കാര നാണെന്നത് പ്രശ്‌നമല്ല. ജാതിഹിന്ദുവായ ഒരാള്‍ എത്ര പാവപ്പെട്ട വനായാലും പദവിയില്‍ അയാള്‍ അസ്പൃശ്യന്റെ മുകളിലായിരി ക്കണം, അസ്പൃശ്യന്‍ എത്ര പണക്കാരനുമായിക്കൊള്ളട്ടെ.