"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

നാഗവംശത്തിലെ പ്രമുഖരും അവര്‍ നേരിട്ട ചില പരാജയങ്ങളും....! അംബേഡ്കര്‍ പറഞ്ഞു...



( ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ്. 59.)

ഏറെനാള്‍ കഴിഞ്ഞ് സ്‌കന്ദഗുപ്തന്റെ കാലമായപ്പോഴേക്കും അന്തര്‍വേദിയിലെ ഒരു ഗവര്‍ണറായി ഒരു സര്‍വനാഗനെ നാം കാണുന്നു. സൗരാഷ്ട്രയുടേയും വിശേഷിച്ചും, ഭാരുകച്ഛത്തിന്റേയും അയല്‍ പ്രദേശങ്ങളില്‍ എ ഡി നാലാം ശതകം വരെയും നാഗന്മാര്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്നതായിട്ടാണ് തോന്നുന്നത്. സ്‌കന്ദഗുപ്തന്‍ ഒരു നാഗകലാപത്തെ കര്‍ക്കശമായി കൈകാര്യം ചെയ്തതായി ജുനഗഢ് ശിലാശാസനത്തില്‍ നിന്ന് വ്യക്തമാകുന്നു. എ ഡി 570 ല്‍ ദദ്ദാ ഒന്നാമന്‍ ഗുര്‍ജരന്‍ നാഗന്മാരെ ഉന്മൂലനം ചെയ്തു; ഇവരെ ബ്രോച്ചിലെ ബൃഹുല്‍കാലന്റെ ഭരണത്തിന്‍കീഴിലായിരുന്ന വനവാസിഗോത്രങ്ങളുമായി താദാത്മ്യപ്പെടുത്തിയിട്ടുണ്ട്. ധ്രുവസേനന്‍ രണ്ടാമന്റെ ജി എസ് 334 ഗ്രാന്റിലും (എ ഡി 645) പ്രമത്രി ശ്രീനാഗനെ പിന്നീട് നാഗന്മാരുടെ ഉയിര്‍ത്തെഴുന്നേല്പ്, വിശേഷിച്ചും, മധ്യേന്ത്യയില്‍ ഉണ്ടായത് മിക്കവാറും എ ഡി ഒമ്പതാം ശതകത്തിലാണെന്ന് തോന്നുന്നു.



കോസലത്തിലെ ശ്രീപുരത്തിലെ മഹാരാജാ തിവാരദേവന്‍ എ ഡി 800 ല്‍ ഒരു നാഗഗോത്രത്തെ മിക്കവാറും പരാജയപ്പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ട്. ഇതുകഴിഞ്ഞ് കുറേക്കാലത്തിനു ശേഷം ബംഗാള്‍ ശിലാശാസനത്തിലും നാഗന്മാരെപ്പറ്റിയുള്ള രണ്ടു പരാമര്‍ശങ്ങള്‍ നാം കാണുന്നു. മഹാമണ്ഡലിക ഈശ്വരഘോഷന്റെ രാംഗഞ്ച് രേഖ ധെക്കാരിയിലെ ഒരു ഘോഷനാഗ കുടുംബത്തെ നമുക്ക് പരിചയപ്പെടുത്തുന്നു; ഇത് എ ഡി 11 ആം ശതകമാണെന്ന് കരുതപ്പെടുന്നു. എ ഡി 12 ആം ശതകത്തില്‍ ഹരിവര്‍മദേവന്റെ മന്ത്രിയായിരുന്ന ഭട്ടഭവദേവന്റെ ഭുവനേശ്വരപ്രശസ്തിയും അദ്ദേഹം നാഗരാജാക്കന്മാരെ നശിപ്പിച്ചതിനെപ്പറ്റി പരാമര്‍ശിക്കുന്നു. രാമപാലന്‍, ഭവഭൂഷണസ ന്തതിയുടെ രാജ്യമായ ഉല്‍ക്കലം ആക്രമിച്ച് കീഴടക്കിയകാര്യം രാമചരിതത്തില്‍ പറയുന്നു; പക്ഷെ, ഇവിടെ നാഗന്മാരെയാണോ, ചന്ദ്രന്മാരെയാണോ, ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും, കൂടുതല്‍ സാധ്യത നാഗന്മാര്‍ക്കനുകൂലമാണ്; എന്തുകൊണ്ടെന്നാല്‍, അവരായിരുന്നു കൂടുതല്‍ പ്രശസ്തര്‍.

എ ഡി പത്തും പന്ത്രണ്ടും ശതാബ്ദങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തിലാണ്, സെന്ദ്രക അഥവാ സിന്ദ്ര, അഥവാ ചന്ദ്രിക കുടുംബത്തിന്റെ ( ഇവര്‍ ഭോഗവതിയുടേയും നാഗവംശിയുടേയും അധിപന്മാരെന്ന് സ്വയം വിളിച്ചിരുന്നു) വിവിധ ശാഖകല്‍, മധ്യേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്, വിശേഷിച്ചും, ബസ്തറിലേക്ക്, ക്രമേണ വ്യാപിച്ചത്. എ ഡി പത്താം ശതകത്തിലെ ബീഗറിലെ നാഗരത്തന്മാരും പ്രത്യക്ഷപ്പെടുന്നു. അവര്‍ പശ്ചിമഗംഗയിലെ രാജാവായ എരയപ്പനുവേണ്ടി വീരമഹേന്ദ്രരാജാവിനെതിരായി പോരാടിയെന്നും ഒരു പോരാട്ടത്തില്‍ ധീരതക്ക് പ്രശസ്തിയാര്‍ജിച്ചുവെന്നും അതില്‍ പറയുന്നു. നവശശാങ്കചരിതത്തിന്റെ തെളിവ് സ്വീകരിക്കുന്നപക്ഷം, ഏത് നാഗരാജാവിന്റെ പുത്രിയായ ശശിപ്രഭയെയാണോ, സിന്ധുരാജ പരാമരന് വിവാഹംചെയ്ത് കൊടുത്തത്, ആ രാജാവും മിക്കവാറും ഈ കാലഘട്ടത്തില്‍, നര്‍മദാതീരത്ത് രത്‌നാവതിയില്‍ ഭരണം നടത്തുകയായിരുന്നിരിക്കണം.