"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

അസ്പൃശ്യരുടെ കലാപം... അതിന്റെ ചരിത്രം...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേ#് 145)

ഹൈന്ദവ സാമൂഹിക സംവിധാനത്തിനെതിരേയുള്ള അസ്പൃശ്യരുടെ പ്രയാണത്തിന് സുദീര്‍ഷമായ ചരിത്രമുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ഈ ചരിത്രത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം പരാതി സമര്‍പ്പിക്കലിന്റേയും പ്രതിഷേധങ്ങളുടേതുമാണ്. ഹൈന്ദവ വ്യവസ്ഥാപിത ക്രമത്തിനുനേര്‍ക്കുള്ള തുറന്ന കലാപത്തിന്റേതായിരുന്നു രണ്ടാം ഘട്ടം. അസ്പൃശ്യരുടെ മനോഭാവത്തിലുണ്ടായ മാറ്റത്തിന് കാരണം രണ്ടു സാഹചര്യങ്ങളാണ്. പരാതികളും പ്രതിഷേധങ്ങളും ഹിന്ദുക്കളില്‍ ചലനമുണ്ടാക്കു ന്നതില്‍ പരാജയപ്പെട്ടു എന്ന തിരിച്ചറിവായിരുന്നു ഒന്നാമത്തെ സാഹചര്യം. രണ്ടാമത്തേത് എല്ലാ പൊതുപ്രയോജനസര്‍വീസുകളും പൊതുസ്ഥാപനങ്ങളും അസ്പൃശ്യര്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ക്ക് 



തുറന്നുകൊടുത്തിരിക്കുന്നതായുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം. മറ്റുപല അവകാശങ്ങളുടെ കൂട്ടത്തില്‍ ഏതുതരത്തിലുള്ള വസ്ത്രം ധരിക്കാനും, ആഭരണങ്ങള്‍ അണിയാനുമുള്ള അവകാശം ബ്രിട്ടീഷിന്ത്യന്‍ നിയമം അസ്പൃശ്യര്‍ക്ക് നല്കി. ഇതോടൊപ്പം പൊതുജനപ്രയോജന സൗകര്യങ്ങളായ കിണറുകള്‍, സ്‌കൂളുകള്‍, ബസ്സുകള്‍, ട്രാമുകള്‍, റെയില്‍വേ, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ സംശയലേശമന്യേ ഉപയോഗിക്കാനുള്ള അവകാശം അവര്‍ക്കു ലഭിച്ചു. എന്നാല്‍ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം ഇവയൊന്നും അസ്പൃശ്യര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഈ സ്ഥിതി നേരിടാന്‍ അസ്പൃശ്യര്‍ തങ്ങളുടെ രീതികളില്‍ മാറ്റം വരുത്താനും, പ്രത്യക്ഷ സമരത്തിലൂടെ അവശതകള്‍ക്ക് പരിഹാരം കാണാനും തീരുമാനിച്ചു. ഏതാണ്ടു 1920 നോട് അടുപ്പിച്ചാണ് ഈ മാറ്റമുണ്ടായത്.