"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 23, വെള്ളിയാഴ്‌ച

മനു സൃഷ്ടിച്ച പൗരാണിക സാമൂഹിക വിഭജനം ആധുനിക കാലത്തേക്കും സംക്രമിച്ചിരിക്കുന്നു....! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 182, 183) 

ചാതുര്‍വര്‍ണ്യത്തിനകത്തുള്ള വര്‍ഗങ്ങളും പുറത്തുള്ള വര്‍ഗങ്ങളും തമ്മിലുള്ള വിഭജനം യാഥാര്‍ത്ഥത്തിലുള്ളതും മൗലികവുമാ ണെങ്കിലും അതിന്റെ സാങ്കേതിക പദാവലി പ്രയോഗലുപ്തമാണെന്ന് പറയേണ്ടിയിരിക്കുന്നു. ചാതുര്‍വര്‍ണ്യത്തിനകത്തും പുറത്തുമുള്ള വര്‍ഗങ്ങള്‍ എന്നു പറയുന്നത്, അതുകൊണ്ടുതന്നെ ഏതാണ്ട് അക്കാദമികം മാത്രമാണ്. ചിരപുരാതനമായ ഈ വര്‍ഗങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ സമാനമായ സ്ഥാനം (counterpart) ഏതാണെന്ന ചോദ്യമുണ്ടാകാം. ചോദ്യം തികച്ചും ന്യായമാണ്. 



പ്രത്യേകിച്ച്, ഹിന്ദുക്കളുടെ ഇന്നത്തെ അരാജകാവസ്ഥക്ക് മനുവിന്റെ പൗരാണിക നിയമമാണ് ഉത്തരം പറയാന്‍ ബാധ്യസ്ഥ മെന്ന് എനിക്ക് വിശദീകരിക്കേണ്ടതുള്ളപ്പോള്‍. പ്രയോഗലുപ്തമായ ഭാഷയാണ് ഞാന്‍ ഉപയോഗിക്കുന്നതെങ്കിലും, എന്റെ നിലപാട് ശരിയാണെന്ന് രണ്ടുകാര്യങ്ങള്‍ വ്യക്തമാക്കും. മനുവിന്റെ പൗരാണിക സാമൂഹിക വിഭജനത്തിന് ആധുനികകാലത്ത് സമാനമായ പകര്‍പ്പ് ഉണ്ടെന്നതാണ് ഒന്നാമത്തെ കാര്യം. പൗരാണിക വിഭജനങ്ങലുടെ ആധുനിക പകര്‍പ്പുകള്‍ ഹിന്ദുക്കളും അസ്പൃശ്യ രുമാണ്. ചാതുര്‍വര്‍ണ്യത്തിന്‍ കീഴില്‍ മനു ഉള്‍പ്പെടുത്തിയവര്‍ക്ക് സമാനമായിട്ടുള്ളതാണ് ആധുനികകാലത്ത് ഹിന്ദുക്കള്‍ എന്നറി യപ്പെടുന്ന വിഭിന്ന ജാതികളുടെ കൂട്ടം. ബാഹ്യര്‍, ചാതുര്‍വര്‍ണ്യ ത്തിന് പുറത്തുള്ളവര്‍ എന്ന് മനു വിളിച്ചവര്‍ക്ക് സമാനമായിട്ടു ള്ളവരാണ് ഇന്ത്യയിലെ ഇന്നത്തെ അസ്പൃശ്യര്‍. ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാല് വര്‍ഗങ്ങള്‍ - ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ - തമ്മിലുള്ള വിഭജനരേഖ ആധുനികകാലത്ത് ഏതാണ്ട് അസ്പഷ്ടമായിട്ടുണ്ട്. മാത്രമല്ല ഈ വര്‍ഗങ്ങള്‍ തമ്മില്‍ ചെറിയതോതില്‍ സംയോജനം നടന്നിട്ടുണ്ട്. എന്നാല്‍ ചാതുര്‍ വര്‍ണ്യ ത്തിന് അകത്തുള്ളവരേയും പുറത്തുള്ളവരേയും തിരിച്ച റിയാന്‍ മനു വരച്ച വര ഇന്നും വ്യക്തമാണ്. അതിന് തടസ്സമുണ്ടാ കുകയോ, മങ്ങലേല്‍ക്കുകയോ ചെയ്തിട്ടില്ല. ഈ രേഖയാണ് ഇപ്പോള്‍ ഹിന്ദുക്കളില്‍ നിന്ന് അസ്പൃശ്യരെ വേര്‍തിരിക്കുന്നത്. പൗരാണി കകാലത്തെ വിഭജനങ്ങള്‍ ആധുനികകാലത്തിലേക്കും സംക്രമി ച്ചിരിക്കുന്നു എന്ന ആദ്യത്തെ കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. പേരുകളില്‍ മാത്രമേ മാറ്റമുണ്ടായിട്ടുള്ളൂ.