"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 18, ഞായറാഴ്‌ച

അസ്പൃശ്യരുടെ നേര്‍ക്കുള്ള വിവേചനങ്ങള്‍ അതിശക്തമായ ഹൈന്ദവമനോഭാവത്തിന്റെ കേവല പ്രതിഫലനമാണ്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 133)

അസ്പൃശ്യരുടെ നേര്‍ക്കുള്ള വിവേചനങ്ങള്‍ അതിശക്തമായ ഹൈന്ദവമനോഭാവത്തിന്റെ കേവല പ്രതിഫലനമാണ്. ഈ വിവേചനങ്ങള്‍ നിയമത്തിന്റെ നടത്തിപ്പിലും തുടരുന്നു. അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം നിയമവും ഭരണവും ന്യായീകരിക്കുന്നു. ഇതുകൊണ്ടുള്ള ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് അസ്പൃശ്യരാണ്. സ്വതന്ത്രമായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി സമൂഹം അനുവദിച്ചിട്ടുള്ള സ്ഥാനത്തുനിന്ന് അസ്പൃശ്യര്‍ ഉയര്‍ന്നാല്‍ അത് ഹൈന്ദവസാമൂഹി കക്രമത്തിന് വെല്ലുവിളിയായിത്തീരുമെന്ന ഭയത്തിലാണ് വിവേചനത്തിന്റെ വേരുകള്‍ ഊന്നിയിട്ടുള്ളത്. അസ്പൃശ്യരുടെ മേല്‍ ഹിന്ദുക്കള്‍ പുലര്‍ത്തുന്ന മേല്‍ക്കോയ്മക്കും അധീശത്വത്തിനും ആധാരം ഈ സാമൂഹികക്രമമാണ്. ഹൈന്ദവ സാമൂഹികക്രമം നിലനില്ക്കുന്നിടത്തോളം കാലം അസ്പൃശ്യരോടുള്ള വിവേചനവും നിലനില്ക്കും.