"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

അസ്പൃശ്യരുടെ സത്യാഗ്രഹത്തെ അനുകൂലിക്കാത്തതിന് ഗാന്ധി കണ്ടെത്തിയ കുയുക്തികള്‍....!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സ്മ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 217)

ഗാന്ധിയുടെ ഈ മനോഭാവം വാസ്തവത്തില്‍ ഹിന്ദുക്കളായ കോണ്‍ഗ്രസ്സുകാരെ യാഥാസ്ഥിതിക ഹിന്ദുക്കളുമായി കൂട്ടുചേ രാനും - അവര്‍ ബന്ധുക്കളും മിത്രങ്ങളുമാണ്, അവരെ തമ്മില്‍ വേര്‍തിരിക്കുന്ന രേഖ വളരെ ലോലമാണ് - തെളിവാര്‍ന്ന അന്തക്കരണ വിശുദ്ധിയോടെ അസ്പൃശ്യരുടെ തലതല്ലിപ്പൊളി ക്കാനും സാധിച്ചു. തന്റെ ഏറ്റവും അയുക്തികമായ, ഒരുപക്ഷെ തലതിരിഞ്ഞ മനോഭാവം മൂലം മി. ഗാന്ധി വരുത്തിവെച്ച അനര്‍ത്ഥം ഇതുമാത്രമല്ല. അദ്ദേഹം എല്ലാ ഹിന്ദുക്കള്‍ക്കുമെതിരെ പരസ്യമായി രംഗത്തുവന്നു. ജാതിഹിന്ദുക്കള്‍ക്കെതിരെ അസ്പൃശ്യര്‍ നടത്തുന്ന സത്യാഗ്രഹത്തെ സഹായിക്കുന്നതില്‍ നിന്ന് അവരെ



വിലക്കി. എന്തെങ്കിലും സഹായം നല്കുന്നതിനെതിരെ മുഹമ്മദീയര്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍, ജൂതന്മാര്‍ എന്നിവരോടു മാത്രമല്ല അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചത്. അസ്പൃശ്യരെ സഹായിക്കാന്‍ മുന്നോട്ടുവന്ന സിക്കുകാരോടുപോലും - സമരോത്സുകരും നവീകൃത ഹിന്ദുക്കളുമല്ലാതെ മറ്റാരുമല്ല അവര്‍ - അദ്ദേഹം തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇവിടെയും അദ്ദേഹത്തിന്റെ വാദഗതി വിചിത്രമായിരുന്നു. അയിത്തം ജാതിഹിന്ദുക്കളുടെ പാപമാണ്. അവരാണ് അതിന് പ്രായശ്ചിത്തം ചെയ്യേണ്ടത്. അസ്പൃശ്യര്‍ക്കുള്ള സഹായം പ്രായശ്ചിത്തമായതുകൊണ്ടും, പ്രായശ്ചിത്തം പാപികളുടെ ധാര്‍മികബാധ്യതയായതുകൊണ്ടും പാപിക്കുമാത്രമേ സത്യാഗ്രഹം നടത്താനും അതിനെ സഹായിക്കാനും കഴിയുകയുള്ളൂ. അയിത്തത്തിന്റെ കാര്യത്തില്‍ മുഹമ്മദീയരും ക്രിസ്ത്യാനികളും പാര്‍സികളും ജൂതന്മാരും സിക്കുകാരും പാപികളായിരുന്നില്ല; അതുകൊണ്ടുതന്നെ അയിത്തം ഇല്ലാതാക്കാനുള്ള സത്യാഗ്രഹത്തെ അവര്‍ സഹായിക്കേണ്ടതുമില്ല. അസ്പൃശ്യരുടെ വീക്ഷണകോണിലൂടെ മി. ഗാന്ധി തീര്‍ച്ചയായും അതിനെക കണ്ടില്ല.